സോ​ളാ​റി​ല്‍ കൂ​ട്ട​ക്കേ​സ്: ഉ​മ്മ​ൻ ചാ​ണ്ടി പ്ര​തി; യു​ഡി​എ​ഫ് പ്ര​തി​രോ​ധ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പ്ര​തി​ചേ​ർ​ത്തു​കൊ​ണ്ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്കും. വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്, ത​മ്പാ​നൂ​ര്‍ ര​വി, ബെ​ന്നി ബ​ഹ​നാ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തും. സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്്. നേ​താ​ക്ക​ളെ പ്ര​തി​ചേ​ർ​ത്ത് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​തി​രോ​ധ​ത്തി​ലാ​യി. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ച ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ​മീ​ഷ​ൻ ​ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഉ​മ്മ​ന്‍​ചാ​ണ്ടി നേ​രി​ട്ടും മ​റ്റു​ള്ള​വ​ര്‍ മു​ഖേ​ന​യും കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും മ​റ്റു​ള്ള​വ​രെ​യും ക്രി​മ​ന​ല്‍ ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ര​ക്ഷി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​റ്റ​ക​ര​മാ​യി സ്വാ​ധീ​നി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യി ടീം ​സോ​ളാ​റി​നെ സ​ഹാ​യി​ച്ച​ത് ഊ​ര്‍​ജ്ജ മ​ന്ത്രി​യാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദും അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നും ശ്ര​മി​ച്ച​തി​ന് ത​മ്പാ​നൂ​ര്‍ ര​വി. ബ​ന്നി ബ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കും. സ​രി​ത എ​സ് നാ​യ​രെ ഉ​പ​യോ​ഗി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച​തും കൈ​ക്കൂ​ലി നി​രോ​ധ​ന നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ല്‍​പെ​ടു​ത്തി അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ ന​ല്‍​കി​യി​ട്ടു​ണ്ട്.
സ​രി​താ​നാ​യ​രെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്ന​ത്തെ അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ പ​ദ്മ​കു​മാ​ര്‍ ഐ​പി​എ​സ്, ഡി​വൈ​എ​സ്പി ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ ന​ല്‍​കി​യി​ട്ടു​ണ്ട്.
പോ​ലീ​സ് അ​സോ സെ​ക്ര​ട്ട​റി ജി. ​ആ​ര്‍ അ​ജി​ത്തി​നെ​തി​രെ 20 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ വ​കു​പ്പു​ത​ല ന​ട​പ​ടി​യെ​ടു​ക്കാ​നും ക്രി​മ​ന​ല്‍ കേ​സെ​ടു​ത്ത് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​താ​യി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
എ​ന്നാ​ൽ, സോ​ള​ർ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തേ​ക്കു​റി​ച്ചു ഭ​യ​മി​ല്ലെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ എ​ന്തി​നു തി​ട​ക്ക​പ്പെ​ട്ടു ന​ട​പ​ടി എ​ടു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കും. സി​പി​എ​മ്മി​നെ​പ്പോ​ലെ പ്ര​ക്ഷോ​ഭ​ത്തി​ലൂ​ടെ നേ​രി​ടി​ല്ല. ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ത​നി​ക്കെ​തി​രെ ന​ട​പ​ടി​ക്കു പ​റ​ഞ്ഞി​ട്ടു​ണ്ടോ എ​ന്നെ​നി​ക്ക​റി​യി​ല്ല. അ​തു പു​റ​ത്തു​വ​ര​ട്ടെ. തെ​റ്റു ചെ​യ്യാ​ത്ത​തു​കൊ​ണ്ട് ഒ​ന്നി​നെ​യും ഭ​യ​ക്കു​ന്നി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *