മധു വള്ളിക്ക് മിസ് ഇന്ത്യ വേൾഡ് വൈഡ് 2017 കിരീടം

പി.പി.ചെറിയാൻ

ന്യൂജഴ്സി:  വെർജീനിയ ജോർജ് മേസൺ യൂണിവേഴ്സിറ്റി ക്രിമിനൽ ലോവിദ്യാർത്ഥിനി മധു വള്ളി (20) 2017 മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം കരസ്ഥമാക്കി.ന്യൂജഴ്സിയിൽ ഒക്ടോബർ 9 ന് നടന്ന സൗന്ദര്യ മത്സരത്തിൽ സ്റ്റെഫിനി മാധവൻ (ഫ്രാൻസ്) രണ്ടാം സ്ഥാനത്തിന് അർഹയായി. മൂന്നാം സ്ഥാനം ഗയാനയിൽ നിന്നുള്ള  സംഗീത ബഹദൂരിനും ലഭിച്ചു.

18 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളാണ് മത്സരത്തിൽ മാറ്റുരച്ചത്. ബോളിവുഡും ഹോളിവുഡും തമ്മിൽ സംയോജിപ്പിക്കുന്ന വലിയൊരു പാലമായി മാറണമെന്നാണ് ആഗ്രഹമെന്ന് മധു വള്ളി പറഞ്ഞു. എട്ടു വയസ്സ് മുതൽ സംഗീതം എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞതായും വള്ളി വെളിപ്പെടുത്തി.

ലോകത്തിന്റെ വിവിധ  ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജർ തങ്ങളുടെ സംസ്കാരവും  പാരമ്പര്യവും പങ്കിടുന്ന ഒരു വേദിയാണിതെന്നും  കിരീട ധാരണത്തിനുശേഷം മധു വള്ളി അഭിപ്രായപ്പെട്ടു.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 35 രാജ്യങ്ങൾ അംഗത്വമെടുത്ത ലോകത്തിന്റെ ഏറ്റവും  ഉയർന്ന സംഘടനയാണെന്നുള്ള അഭിമാനം ഞങ്ങൾക്കുണ്ട്– സംഘാടകർ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.