ബെന്‍സി മാത്യൂ കണക്ടികട്ടില്‍ നിര്യാതനായി

നിബു വെള്ളവന്താനം

ന്യുയോര്‍ക്ക്: കല്ലിശ്ശേരി മഴുക്കീര്‍ ചെറുകാട്ടൂര്‍ നിര്യാതനായ സി.എ മാത്യൂസിന്റെ മകന്‍ ബെന്‍സി മാത്യൂ (54) കണക്ടികട്ടില്‍ നിര്യാതനായി. മഴുക്കീര്‍ വെള്ളവന്താനത്ത് കുടുംബാഗം ബെറ്റി ബെന്‍സിയാണ് ഭാര്യ. മക്കള്‍: നിഖില്‍ ബെന്‍സി, ഷാനാ ബെന്‍സി.

ഭൗതിക ശരീരം 12 ന് വ്യാഴാഴ്ച രാവിലെ 10 മുതല്‍ കണക്ടികട്ട് വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് ഹെലേന കത്തോലിക്ക ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും തുടര്‍ന്ന് 12 മണിക്ക് ന്യൂവിങ്ങ്ടണ്‍ വില്ലാര്‍ഡ് അവന്യുവിലുള്ള വെസ്റ്റ് മെഡോ സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നതുമാണ്.

തിരുവല്ല കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കത്തോലിക്ക ദേവാലയത്തില്‍ 12 ന് വ്യാഴാഴ്ച വൈകിട്ട് 5ന് ദിവ്യബലിയും അനുസ്മരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *