സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിന് ടെക്‌സസ് ഗവര്‍ണറുടെ പ്രത്യേക അവാര്‍ഡ്‌

പി. പി. ചെറിയാൻ

ഡാലസ്: ഡാലസ് ഫോർട്ട് വർത്ത് സൗത്ത് ഏഷ്യൻ ഫെസ്റ്റിവലിന് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ടിന്റെ പ്രത്യേക അംഗീകാരം. ന്യുയോർക്ക്–ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിംഗൊ മാഡിയ എന്റർടെയ്ൻമെന്റ് കമ്പനിക്കാണ് ടെക്സസ് ഗവർണറുടെ സ്മാൾ ബിസിനസ്സ് ഫോറം മോസ്റ്റ് ഇനൊവെറ്റീവ് സ്മാൾ ബിസിനസ്  2017 അവാർഡ് ലഭിച്ചത്.

നിഷ ബട്ട് (ഫെസ്റ്റിവൽ കോർഡിനേറ്റർ) ജിറ്റിൻ ഹിൻഗൊറാനി (ഫെസ്റ്റിവൽ ഡയറക്ടർ) അംബിക ദേവ് (ആർട്ടിസ്റ്റിക് ഡയറക്ടർ) എന്നിവരാണ് ഗവർണ്ണറിൽ നിന്നും ഒക്ടോബർ 5 ന് അവാർഡ് സ്വീകരിച്ചത്. സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയുടെ ശബ്ദം സിനിമയിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം വച്ച് മൂന്നു വർഷം മുമ്പാണ് ഫിലിം ഫെസ്റ്റിവലിന് ആരംഭം കുറിച്ചത്.

ടെക്സസ് ഗവർണർ നൽകിയ അംഗീകാരം ഡാലസ് – ഫോർട്ട് വർത്ത് കമ്മ്യൂണിറ്റിക് അഭിമാനകരമാണെന്ന് അംബിക ദേവ് പറഞ്ഞു. നാലാമത് വാർഷിക ഫിലിം ഫെസ്റ്റിവൽ  2018  ഫെബ്രുവരി 8 മുതൽ 11 വരെയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.