മർത്തമറിയം വാർഷിക കോൺഫറൻസ് ഹോളി ട്രിനിറ്റി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ

ജോർജ് തുമ്പയിൽ

ന്യൂജഴ്സി:  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ മിനിസ്ട്രി ആയ മർത്തമറിയം വനിതാ സമാജം വാർഷിക കോൺഫറൻസ് ഒക്ടോബർ 14 ശനിയാഴ്ച പോക്കോണോസിലെ (1000  Seminary Road, Dalton, Pennsylvania) ഹോളി ട്രിനിറ്റി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടക്കുമെന്ന് ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത കൽപനയിൽ അറിയിച്ചു.

രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെയാണ് കോൺഫറൻസ് നടത്തപ്പെടുക. ഫാ. ജെറി ജോൺ മാത്യു കോൺഫറൻസിൽ മുഖ്യപ്രഭാഷകനായിരിക്കും. തിന്മ നിങ്ങളെ  കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മ കൊണ്ട് കീഴടക്കുവിൻ (റോമൻസ് 12 :21) എന്ന ബൈബിൾ വചനത്തെ അടിസ്ഥാനമാക്കിയായിരിക്കും അദ്ദേഹം ക്ലാസ്  നയിക്കുക. വൈദികരും ശെമ്മാശന്മാരും മർത്തമറിയം സമാജം അംഗങ്ങളും മറ്റ് വിശ്വാസികളും കോൺഫറൻസിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് മാർ നിക്കോളോവോസ് മെത്രോപ്പോലീത്താ കൽപനയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ഫാ. സണ്ണി ജോസഫ് (വൈസ് പ്രസിഡന്റ്) മർത്തമറിയം വനിതാ സമാജം : 718 477 2083
സാറാ വർഗീസ്(ജനറൽ സെക്രട്ടറി ) : 508 272 5942
ലിസി ഫിലിപ്പ് (ജനറൽ ട്രഷറർ) : 845 642 6206

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.