പി.ജെ. ജോസഫിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ട

കോട്ടയം: യു.ഡി.എഫ് സംഘടിപ്പിച്ച രാപകല്‍ സമരത്തില്‍ പി.ജെ ജോസഫ് പങ്കെടുത്തതിനെ രാഷ്ട്രീയമായി കാണേണ്ടെന്ന് കേരളകോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. എന്നാല്‍, ഇത് മുന്നണി പ്രവേശനം സംബന്ധിച്ചു പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ടെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദര പാര്‍ട്ടി നടത്തിയ പരിപാടിയിലാണ് പി.ജെ. ജോസഫ് പങ്കെടുത്തത്. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിച്ച രാപകല്‍ സമരത്തില്‍ ജോസഫ് പങ്കെടുത്തതിനെതിരെ പാര്‍ട്ടിയില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പി.ജെ. ജോസഫിനോടു വിശദീകരണം ചോദിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഡിസംബര്‍ 12ന് കോട്ടയം തിരുനക്കര മൈതാനത്ത് ചേരുന്ന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് പുതിയ വിവാദം.

Leave a Reply

Your email address will not be published. Required fields are marked *