എയര്‍ഇന്ത്യ വില്‍പ്പനയ്ക്ക്!

ന്യൂഡല്‍ഹി: വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യ വില്‍ക്കാന്‍ തയാറാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നഷ്ടത്തില്‍ മുങ്ങിത്താഴുന്ന എയര്‍ ഇന്ത്യയെ പൂര്‍ണമായും കൈയൊഴിയാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ കടബാധ്യത താങ്ങാന്‍ ആവുന്നതിലും അപ്പുറമാണെന്നും അതിനാല്‍ സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്നുമാണ് കേന്ദ്ര നിലപാട്. സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ തേടിയ ശേഷമാണ് വിറ്റൊഴിയാന്‍ തീരുമാനിച്ചത് എന്നാണ് സര്‍ക്കാര്‍ വീശദീകരണം.എയര്‍ ഇന്ത്യയുടെ ബാധ്യത ഇപ്പോള്‍ 52,000 കോടി കവിഞ്ഞു. ഓരോ വര്‍ഷവും 4000 കോടി വീതം ബാധ്യത കൂടുന്നുമുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നല്‍കിയ 30,000 കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പിന്‍ബലത്തിലാണ് എയര്‍ ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്. എയര്‍ ഇന്ത്യ ഓഹരി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *