നടിയെ ആക്രമിച്ച കേസ്: റിമി ടോമി രഹസ്യമൊഴി നല്‍കി

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമി രഹസ്യമൊഴി നല്‍കി. കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുന്‍പാകെയാണ് റിമി ടോമി രഹസ്യമൊഴി നല്‍കിയത്. റിമിയടക്കം സിനിമാ മേഖലയിലെ നാലുപേരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.ദിലീപുമായും ഭാര്യ കാവ്യ മാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി. കേസ് അന്വേഷിക്കുന്ന സംഘം ഒരിക്കല്‍ ഫോണില്‍ വിളിച്ച് റിമിയോടു വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

താരസംഘടനായ അമ്മയുടെ താരനിശ സംഘടിപ്പിച്ച സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതു സംബന്ധിച്ചും ദിലീപുമായി സ്‌റ്റേജ് ഷോകള്‍ക്കായി വിദേശയാത്രകള്‍ നടത്തിയതിനെക്കുറിച്ചുള്ള മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *