മലയാളി വിദ്യാര്‍ഥി കാനഡയില്‍ മരിച്ചു

ടൊറന്റോ: കാനഡയിലെ വിന്‍സറില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. പാല സ്വദേശി നിജില്‍ മാത്യു ആണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റില്‍ നിജിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അറ്റാക്കാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. പോസ്റ്റമോര്‍ട്ടം ചൊവ്വാഴ്ച നടക്കും. മൂന്നുവര്‍ഷം മുമ്പാണ് പഠനാവശ്യത്തിനായി നിജില്‍ കാനഡയില്‍ എത്തിയത്. ബന്ധുക്കളാരും കാനഡയില്‍ ഇല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *