യമനിലേക്ക് വീണ്ടും പോകാന്‍ ഒരുക്കമാണെന്നു ഫാ.ടാം ഉഴുന്നാലില്‍

കൊച്ചി: ദൈവഹിതമുണ്ടെങ്കില്‍ താന്‍ വീണ്ടും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യമെനിലേക്ക് പോകാന്‍ താന്‍ ഒരുക്കമാണെന്ന് ഫാ. ടോം ഉഴുന്നാലില്‍. തന്നെ തടവില്‍പാര്‍പ്പിച്ചവര്‍ ആരെന്ന് അറിയില്ല. അത് ഐഎസ്‌ഐഎസ് ആണെന്ന് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

തന്റെ ചെറിയ രോഗങ്ങള്‍ക്കുപോലും തന്നെ തടവില്‍പാര്‍പ്പിച്ചിരുന്നവര്‍ മരുന്നുനല്‍കി.അത് അവരുടെ ഉള്ളില്‍ നന്മയുള്ളതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ മോചനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് അറിയില്ല. നിങ്ങളെ മോചിപ്പിച്ച് കേരളത്തിലേക്ക് അയയ്ക്കുന്നു എന്നുമാത്രമാണ് എനിക്ക് അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം അറിയിച്ചു.
തടവിലായപ്പോള്‍ മുതല്‍ ഒമാനില്‍ മടങ്ങിയെത്തുന്നത് വരെ പുറം ലോകവുമായി തനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തനിക്കൊപ്പം വേറെ ആരെയെങ്കിലും ബന്ദിയാക്കിയിരുന്നോ എന്നും പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാടു പേരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പ്രാര്‍ഥനയുടെയും ഫലമാണ് തന്റെ മോചനം. അതിനായി പ്രത്യേകം ഒരാള്‍ പ്രവര്‍ത്തിച്ചതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ മോചിപ്പിക്കണമെന്നാശ്യപ്പെട്ടു കൊണ്ടുള്ള രണ്ട് വീഡിയോ ക്ലിപ്പുകളും അവര്‍ തന്നെ കൊണ്ട് നിര്‍ബന്ധിച്ച് എടുത്തവയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.