നാലുദിവസം കൊണ്ട് പിടികൂടിയത് 498 അനധികൃത കുടിയേറ്റക്കാരെ

പി. പി. ചെറിയാൻ

ലൊസാഞ്ചൽസ്: ഇമ്മിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നാലു ദിവസത്തിനുള്ളിൽ  നടത്തിയ വ്യാപക റെയ്ഡിൽ 498 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി ഫെഡറൽ ഏജന്റ്സ് അറിയിച്ചു. ഫെഡറൽ ഗവൺമെന്റുമായി സഹകരിക്കാത്ത വരും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവുമെന്ന് ഇവർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാർക്ക് താവളമൊരുക്കുന്ന പ്രധാന സിറ്റികളിലാണ് റെയ്ഡ് സംഘടിപ്പിച്ചത്.

ബുധനാഴിച്ച അവസാനിച്ച നാലു ദിവസത്തെ റെയ്ഡിൽ ഫിലഡൽഫിയായിൽ നിന്നും (107), ലൊസാഞ്ചൽസിൽ നിന്നും (101) പേരെ കൂടാതെ ബോസ്റ്റൺ, ഡെൻവർ, പോർട്ട്ലാന്റ്, ഒറിഗൺ എന്നിവടങ്ങളിലും അറസ്റ്റ് നടന്നതായി ഐസിഇയുടെ പ്രസ്താവനയിൽ പറയുന്നു. ഇവർ ജോലിക്കു പോകുന്ന സമയത്തിനു മുമ്പ് രാവിലെയാണ് എല്ലാ അറസ്റ്റുകളും നടത്തിയത്.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ (317), മദ്യപിച്ചു  വാഹനം ഓടിച്ച കേസിൽ ഉൾപ്പെട്ടവർ (86) മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടവർ തുടങ്ങിയവരാണ്. ട്രംപിന്റെ  ഇമ്മിഗ്രേഷൻ നയങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നത്  കുറ്റകൃത്യ ങ്ങളുടെ എണ്ണം കുറക്കുമെന്നാണ് സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.