പി.സി.എന്‍.എ.കെ ലോക്കല്‍ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു

നിബു വെള്ളവന്താനം

ബോസ്റ്റണ്‍: 2018 ജൂലൈ 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ പട്ടണത്തിലുള്ള സ്പ്രിങ്ങ്ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 36 മത് നോര്‍ത്തമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ ലോക്കല്‍ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ലോക്കല്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍സണ്‍ വി. സാമുവേല്‍, ലോക്കല്‍ സെക്രട്ടറി ബ്രദര്‍ ജെയിംസ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ബ്രദര്‍ മാത്യു തരകന്‍, ലോക്കല്‍ ട്രഷറാര്‍ ബ്രദര്‍ ഡാനിയേല്‍ കുഞ്ഞ് കുഞ്ഞ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ലോക്കല്‍ കമ്മറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മറ്റ് ഭാരവാഹികള്‍: പ്രയര്‍ കോര്‍ഡിനേറ്റേഴ്‌സ്: പാസ്റ്റര്‍ വി.പി.തോമസ്, ഡോ. റോബിന്‍സന്‍, യൂത്ത് കോര്‍ഡിനേറ്റേഴ്‌സ്: റോബിന്‍ ജോണ്‍, സോണി ചെറിയകളത്ത്, ചില്‍ഡ്രന്‍സ് കോര്‍ഡിനേറ്റേഴ്‌സ്: എലിസബത്ത് റോബിന്‍, ജെയ് സഖറിയ, ലേഡീസ് കോര്‍ഡിനേറ്റേഴ്‌സ്: സൂസന്‍ ജോണ്‍സണ്‍, സുജ ഇടിക്കുള, രജിസ്‌ട്രേഷന്‍: ഷിജിന്‍ സോമേന്‍, ഡോ.സിജുമോന്‍ കെ. അഷേഴ്‌സ്: സാമുവേല്‍ കൃപാകര്‍, പി.കെ.മാത്യൂ, മ്യൂസിക്: ജെഫ്രി ജോര്‍ജ് മിറിയം തോമസ്, സംഗീതം മലയാളം: മനോജ് മാത്യൂ, ജോര്‍ജ് ഷെറിംഗ്, സെക്യൂരിറ്റി: ജോണ്‍ ചെറിയകളത്ത്, അക്കോമഡേഷന്‍: ഡോ. ഷിബു പൗലോസ്, ദീപക് നൈനാന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍: ജേക്കബ് അലക്‌സാണ്ടര്‍, ഓഡിയോ: ജോനാഥന്‍ ജോണ്‍സണ്‍, ജോനാഥന്‍ റോബിന്‍സന്‍ , വീഡിയോ ഫോട്ടോഗ്രാഫി: രവി റോബിന്‍സന്‍, .ജാനിസ് ജോര്‍ജ്, ലൈറ്റിംഗ്: ജേക്കബ് മാത്യൂ, മീഡിയ: ജയന്‍ കോശി, ജെരമ്യ തോമസ്, വെബ് സൈറ്റ്: ജോഷ്വാ ഫ്രാന്‍സിസ്, കെ.ഗൗതം, സ്‌പോര്‍ട്‌സ്: സ്റ്റീഫന്‍ തോമസ്, ഷോണ്‍ ഷെറിംഗ്, റിസിപ്ഷന്‍: നിഷ കോശി, ജെമിമ ജോണ്‍സന്‍, സ്‌റ്റേജ് : ഡോ. ഷിബു പൗലോസ്, ഡോ.ജോവാന്‍ ഫിലിപ്പ്, ഫുഡ്: സേതു അലക്‌സാണ്ടര്‍, ഗ്രേസ് മാത്യു, മെഡിക്കല്‍ ടീം: ഡോ. സിനി ജോര്‍ജ്, ഡോ. ജോണ്‍ ആളൂര്‍ എന്നിവരാണ് മറ്റ് ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍.

നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുള, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വെസ്ലി മാത്യു, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്, യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഷോണി തോമസ്, കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ ഡോ.തോമസ് ഇടിക്കുള, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍, പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ റജി ശാമുവേല്‍ എന്നിവര്‍ ദേശിയ കോണ്‍ഫ്രന്‍സിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ത്ത: നിബു വെള്ളവന്താനം
നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.