നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫ്രന്‍സ് കമ്മറ്റി വിപുലീകരിച്ചു

നിബു വെള്ളവന്താനം

ഡാളസ്: 2018 ജൂലൈ 1922 വരെ ഒക്കലഹോമയില്‍ നടക്കുന്ന 23?!ാം മത് നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ കമ്മറ്റി വിപുലീകരിച്ചു. സെപ്റ്റംബര്‍ 16 നു ഒക്കലഹോമയില്‍ കൂടിയ നാഷണല്‍ പ്രതിനിധികളുടെ പ്രഥമ കമ്മറ്റി മീറ്റിംഗിലാണു കോണ്‍ഫ്രന്‍സിന്റെ സുഗമമായ നടത്തിപ്പിലേക്കുള്ള വിവിധ പദ്ധതികള്‍ തയ്യാറാക്കിയത്. മിഡ്വെസ്റ്റ് സിറ്റി ഒക്കലഹോമയിലെ മനോഹരമായ ഷെറാട്ടണ്‍ ഹോട്ടലാണു കോണ്‍ഫ്രന്‍സ് വേദിയാകുക. എബ്രായര്‍ 12:1 നെ അധികരിച്ച് “ഓട്ടം സ്ഥിരതയോടെ ഓടുക” എന്നതായിരിക്കും കോണ്‍ഫ്രന്‍സ് ചിന്താവിഷയം.

പാസ്റ്റര്‍ ജെയിംസ് റിച്ചാര്‍ഡ് ( പ്രസിഡന്റ്), റവ. ഫിജോയ് ജോണ്‍സന്‍ ( വൈസ് പ്രസിഡന്റ്), വിജു തോമസ് ( സെക്രട്ടറി), ഡേവിഡ് കുരുവിള ( ട്രഷറര്‍), ബെഞ്ചമിന്‍ വര്‍ഗ്ഗീസ് ( യൂത്ത് കോര്‍ഡിനേറ്റര്‍), റവ. സ്റ്റീഫന്‍ ബെഞ്ചമിന്‍ ( പ്രയര്‍ കോര്‍ഡിനേറ്റര്‍), പ്രസാദ് തീയാടിക്കല്‍ ( മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരെ കൂടാതെ സഹോദരി സമ്മേളനങ്ങള്‍ക്ക് സിസ് അമ്മിണി മാത്യു ( പ്രസിഡന്റ്), ലാലി സാം കുട്ടി ( വൈസ് പ്രസിഡന്റ്), സൂസന്‍ ബി. ജോണ്‍ ( സെക്രട്ടറി) എന്നിവരടങ്ങുന്ന നാഷണല്‍ ടീം മറ്റ് സ്‌റ്റേറ്റ് റെപ്രസെന്റേറ്റീവിസിനോടൊപ്പം സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്കും. മീഡിയ കോര്‍ഡിനേറ്റര്‍: പ്രസാദ് തീയാടിക്കല്‍ അറിയിച്ചതാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.