എഡ്മന്റന്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബാസേലിയോസ് ബാവയുടെ തിരുനാള്‍

എഡ്മന്റന്‍: കാനഡയിലെ എഡ്മന്റന്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള, കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യല്‍ദോ മോര്‍ ബാസേലിയോസ് ബാവയുടെ 332മത് ഓര്‍മ്മ പെരുന്നാള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 (ശനിയാഴ്ച) ഒക്ടോബര്‍ 1 (ഞായറാഴ്ച) തിയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു.

അഭിവന്ദ്യ മാത്യൂസ് മാര്‍ അപ്രേം തിരുമേനിയുടെ പ്രാധാന കാര്‍മികത്വത്തിലും, മറ്റു വൈദീകരുടെ മഹനീയ സാന്നിദ്ധൃത്തിലും നടക്കുന്ന ഈ വര്‍ഷത്തെ പെരുന്നാളാഘോഷങ്ങളിലും തുടര്‍ന്നുള്ള നേര്‍ച്ച സദ്യയിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി റവ. ഫാ. മനു മാത്യു കാരിപ്രയില്‍ അറിയിച്ചു. വെബ്‌സൈറ്റ്: www.stmarysedmonton.com

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.