ഹ്യൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു

ശങ്കരന്‍ കുട്ടി, ഹുസ്റ്റണ്‍

ഹൂസ്റ്റണ്‍: 2017 സെപ്റ്റംബര്‍ ഇരുപതാം തീയതി മേല്‍ശാന്തി ശശിധരന്‍ നമ്പൂതിരി നിലവിളക്ക് തെളിയിച്ചു കൊണ്ട് നവരാത്രി മഹോല്‍സവങ്ങള്‍ക്ക് തുടക്കം കുറിച്ചു. വൈക്കത്തപ്പന്റെ മാനസപുത്രി ഉൃ. വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച കര്‍ണാട സംഗീതവും അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങളും, പ്രശസ്ത സുഷിരവാദ്യ വിദഗ്ദ്ധന്‍ രാജേഷ് ചേര്‍ത്തലയുടെ പുല്ലാങ്കുഴല്‍ കച്ചേരിയും ഭക്തജനങ്ങളെ ആനന്ദസാഗരത്തില്‍ ആറാടിച്ചു.

ഈവര്‍ഷത്തെ നവരാത്രി മഹോല്‍സവത്തില്‍ 50തിലധികം കലാകാരന്മാരും കാലാകാരികളും പങ്കെടുത്തു. ഈ ശനിയാഴ്ച വിജയദശമി ദിനത്തില്‍ നടക്കുന്ന ( സെപ്തംബര്‍ 30 ) വിദ്യാരംഭത്തിന് ഇതിനകം തന്നെ അനവധി കുരുന്നുകള്‍ക്കു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക ബിജു പിള്ള 832 247 3411, സത്യന്‍പിള്ള 713 876 7316.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.