അമേരിക്ക- ക്യൂബ നയതന്ത്രബന്ധം ഉലയുന്നു

വാഷിംഗ്ടണ്‍: ഏറെക്കാലത്തിനു ശേഷം പുനസ്ഥാപിച്ച അമേരിക്ക ക്യൂബ നയതന്ത്രബന്ധം വഷളാകുന്നു. ക്യൂബയിലെ അമേരിക്കന്‍ എംബസി ജീവനക്കാര്‍ക്കുനേരെയുണ്ടായ ‘നിഗൂഢ ശബ്ദവീചി’ ആക്രമണത്തെത്തുടര്‍ന്ന് ഇരുപതിലേറെപ്പേരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നടപടി. ഇവിടത്തെ 60 ശതമാനം ജീവനക്കാരെയും പിന്‍വലിക്കാനും തീരുമാനിച്ചു. ഇവരുടെ കുടുംബാംഗങ്ങളോടും തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയില്‍ അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രം നിര്‍ത്താനാണ് നീക്കം. ക്യൂബയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വീസ നടപടികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. നയതന്ത്രജ്ഞര്‍ക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നേരെയുണ്ടായ നിഗൂഢ ആക്രമണത്തെത്തുടര്‍ന്നാണ് നടപടിയെന്നും എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കുന്നതു വരെ ഇത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.