ഉത്തരകൊറിയയുടെ റോക്കറ്റ് മാന്റെ ആത്മഹത്യാപരമായ നിലപാട്: ട്രംപ്

ന്യൂയോര്‍ക്ക്: ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് ലോകത്തിന് ഭീഷണി സൃഷ്ടിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിലെ കന്നി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകം ദുഷ്ടശക്തികളില്‍നിന്ന് വലിയ ഭീഷണിയാണ് നേരിടുന്നതെന്നും ഇവരെ അമര്‍ച്ച ചെയ്യാന്‍ യുഎന്‍ മുന്‍കൈ എടുക്കണമെന്നും ട്രംപ് പറഞ്ഞു.ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിക്കും. ഉത്തര കൊറിയയുടെ ‘റോക്കറ്റ് മാന്‍’ (കിം ജോങ് ഉന്‍) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.ഉത്തര കൊറിയയ്ക്ക് എതിരായി ഉപരോധം നടപ്പാക്കുന്നതില്‍ യുഎന്‍ വഹിച്ച പങ്കിനെ ട്രംപ് പ്രകീര്‍ത്തിച്ചു. അമേരിക്കയ്ക്ക് എത്രത്തോളം ശക്തിയുണ്ടോ അത്രത്തോളം ക്ഷമയുമുണ്ട്. രമ്യമായ പരിഹാരത്തിന് സാധ്യതയുണ്ടോ എന്നാണ് നോക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.