ഇന്ത്യന്‍ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു; കാറില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവ് അറസ്റ്റില്‍

പി.പി.ചെറിയാൻ

മിനിസോട്ട : മിനിസോട്ട, സെന്റ് പോളിലെ യൂണിവേഴ്സിറ്റി ഓഫ് സെന്റ്  തോമസ് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി റിയ പട്ടേൽ  (20) വാഹനാപകടത്തിൽ മരിച്ചു.സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന റിയായുടെ കാറിൽ, യുവാവും യുവതിയും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടത്തിനുശേഷം കാറിൽ നിന്നും ഇറങ്ങി ഓടിയ യുവാവിനെ (കാംപൽ– 21) പൊലീസ് പിന്നീടു പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ മിനിസോട്ട ജയിലിലേക്ക് മാറ്റി. ജാമ്യം നിഷേധിച്ചു.

മിനിസോട്ട ഹെന്നിപിൻ കൗണ്ടിയിൽ പുലർച്ചെ 3.50 നാണ് അപകടം ഉണ്ടായത്. ഇടിച്ച വാഹനം ഓടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായാണ് പൊലീസ് റിപ്പോർട്ട്.സെന്റ് തോമസ് യൂണിവേഴ്സിറ്റി ബിസിനസ് മേജർ വിദ്യാർത്ഥിയായിരുന്നു റിയാ. മിനിസോട്ടായിലെ ഭരത്– ദേവയാനി ദമ്പതിമാരുടെ മകളാണ്.
മരിച്ച റിയായും ഇടിച്ച വാഹനം ഓടിച്ചിരുന്ന കാംപല്ലും ഫെയ്സ്ബുക്ക് സ്നേഹിതരായിരുന്നുവെന്ന് പറയപ്പെടുന്നു.

ഗ്രേറ്റർ മിനിയാപൊലീസ് ബിസി കോഫി ബ്രാൻണ്ട് അംബാസഡറായിരുന്ന റിയാ പട്ടേൽ. ഇന്റർ നാഷണൽ സ്കൂൾ ഓഫ് മിനിസോട്ടയിൽ നിന്നാണ്  ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. റിയായുടെ അപ്രതീക്ഷിത മരണത്തിൽ യൂണിവേഴ്സിറ്റി അധികൃതർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.