ദിലീപിന് വീണ്ടും തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യത്തിനു ശ്രമിച്ച ദിലീപിന് തിരിച്ചടി. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ സാഹചര്യങ്ങളില്‍ കാതലായ മാറ്റം ഉണ്ടായിട്ടില്ല. അതുകൊണ്ടു ജാമ്യം പരിഗണിക്കാന്‍ കഴിയില്ല.കുറച്ചുദിവസം ജയിലില്‍ കിടന്നതുകൊണ്ടുമാത്രം സാഹചര്യങ്ങള്‍ മാറിയെന്ന് കരുതാനാകില്ല. അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ലെന്നും കാവ്യ മാധവനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാനുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയപ്പോള്‍ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും കോടതി പറഞ്ഞു.പുതിയ ജാമ്യാപേക്ഷയില്‍ ദിലീപിന്റെ അഭിഭാഷകരുടെ വാദം കേട്ടില്ല. കേസ് ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നപ്പോള്‍ തന്നെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നാണ് കോടതി ആരാഞ്ഞത്. 25നു തിങ്കളാഴ്ച നാദിര്‍ഷായുടെയും കാവ്യാ മാധവന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ പരിഗണിക്കുകയാണെന്നും അതിനുശേഷം 26നു ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും പറഞ്ഞ് കോടതി പുതിയ ഹര്‍ജി മാറ്റിവയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.