ഐക്യം പൂക്കളമിട്ട ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം

പി.ഡി.ജോർജ് നടവയൽ

ഫിലഡൽഫിയ: 2017ലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഐക്യത്തിന്റെ മാതൃക തീർത്തു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ റോണി വർഗീസ് ആഘോഷങ്ങളുടെ ദിശാസൗന്ദര്യം ‘‘പൊന്നോളി വിതറും പൊന്നോണം’’ എന്ന തീമിൽ ക്രമീകരിച്ചു.

ഡെലവേർനദീതട ആവാസ സമൂഹത്തിലെ 15 മലയാള സാംസ്കാരിക സംഘടനകളുടെ അക്ഷരാർത്ഥത്തിലുള്ള ഐക്യവേദിയാണ് ‘‘ട്രൈസ്റ്റേറ്റ് കേരളാ ഫോറം’’ എന്ന് മാലോകർ സമക്ഷം ഉദ്ഘോഷിക്കുന്നതായി നിറഞ്ഞ ജന പങ്കാളിത്തം സജീവമായിരുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം17. 15–ാം വർഷ ഓണാഘോഷമായിരുന്നു ഇത്തവണത്തേത്.
ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ഇന്തോ അമേരിക്കൻ പ്രസ്സ് ക്ലബ് ഡയറക്ടർ ബോർഡ് വൈസ് ചെയർ പേഴ്സൺ വിനീത നായർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
ട്രൈസ്റ്റേറ്റ് മലയാള സാസ്കാരികാധ്യാത്മിക രംഗങ്ങളിൽ ഗുരുമുദ്രപതിപ്പിച്ച  എം.കെ.കുര്യാക്കോസ് അച്ചന് (നാട്ടുക്കൂട്ടം രക്ഷാധികാരി) സപ്തതി നിറവിന്റെ പൊന്നാട ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ റോണി വർഗീസ് അണിയിച്ചു. ഷെറീഫ് അലിയാർ ( സ്പോട്സ് പരിശീലന സേവനം), സോയാനായർ (സാഹിത്യ പ്രവർത്തനം) എന്നിവർ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 അവാർഡ് ഏറ്റു വാങ്ങി.
റോണി വർഗീസ്് (ചെയർമാൻ), സുമോദ് നെല്ലിക്കാലാ (ജനറൽ സെക്രട്ടറി), ടി. ജെ തോംസൺ (ട്രഷറാർ), ജോഷി കുര്യാക്കോസ്സ് (സെക്രട്ടറി), ലെനോ സ്കറിയാ (ജോയിന്റ് ട്രഷറാർ), രാജൻ സാമുവേൽ (ഓണാഘോഷസമിതി ചെയർമാൻ), അനൂപ് ഏ (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ), വിൻസന്റ് ഇമ്മാനുവേൽ (56 കാർഡ് ഗെയിംസ് കോർഡിനേറ്റർ), മോഡി ജേക്കബ് (അടുക്കളത്തോട്ടം മൂല്യനിർണ്ണയ സമിതി കോർഡിനേറ്റർ), ദിലീപ് ജോർജ് (സ്പോട്ഡ്സ് കോർഡിനേറ്റർ), ‘‘ട്രൈസ്റ്റേറ്റ് കേരളാ ഫോറം’’ മുൻ ചെയർമാന്മരായ ജോർജ് ഓലിക്കൽ, ജോബി ജോർജ്, പി ഡി ജോർജ് നടവയൽ, ജീമോൻ ജോർജ്, സുധാ കർത്താ, അലക്സ് തോമസ്, കുര്യൻ രാജൻ, രാജൻ സാമുവേൽ, സുരേഷ് നായർ, ഫീലിപ്പോസ് ചെറിയാൻ, ചാക്കോ ഏബ്രാഹം (എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ), റോയ് സാമുവേൽ( ഓണസദ്യ),  ജോൺ പി വർക്കി (ഓണസദ്യ), സറിൻ കുരുവിള (സോഷ്യൽ മീഡിയ), ശോശാമ്മ ചെറിയാൻ( ഘോഷയാത്ര), മാത്യൂസൺ സക്കറിയ(പബ്ലിസിറ്റി), സെബാസ്റ്റ്യൻ മാത്യൂ ( ഫണ്ട് റൈസിങ്ങ്),ദിലീപ് ജോർജ് (സ്പോർട്സ്), ജെനുമോൻ തോമസ് (റിസപ്ഷൻ),  എന്നിവരും പമ്പ (റവ. ഫാ. ഫിലിപ് മോഡയിൽ), പിയാനോ (സാറാ ഐപ്പ്), ഓർമ്മ (ജോബി കൊച്ചുമുട്ടം), കോട്ടയം അസ്സോസിയേഷൻ (ബെന്നി കൊട്ടാരത്തിൽ), ഫ്രണ്ട്സ് ഓഫ് തിരുവല്ല (ജോർജ് ജോസഫ്), ഫ്രണ്ട്സ് ഓഫ് റാന്നി (സുനിൽ ലാമണ്ണിൽ), എൻ എസ്സ് എസ് ഓഫ് പി ഏ (സുരേഷ് നായർ), എസ്എൻഡിപി (പി.കെ.സോമരാജൻ), മേള (ഏബ്രഹാം ജോസഫ്), ലാന (നീനാ പനക്കൽ), നാട്ടുക്കൂട്ടം (റവ. ഫാ. എം.കെ.കുര്യാക്കോസ്), സിമിയോ (സാജു മാത്യൂ), ഫിലി സ്റ്റാഴ്സ് (ഷെറീഫ് അലിയാർ), ഫില്മ (റെജി ജേക്കബ്), ഇപ്കോ (മാത്യൂ വർഗീസ്), എന്നീ സംഘടനകളും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷങ്ങളിൽ സംഘാടകരായി. ബ്രിജിറ്റ് പാറപ്പുറത്ത് (പിയാനോ, പെൻസിൽ വേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ),(ഫസ്റ്റ് എയ്ഡ് കൗണ്ടർ കോർഡിറ്ററായിരുന്നു.
സെപ്റ്റംബർ 3 ഞായറാഴ്ച  വൈകിട്ട് 4 മുതൽ 9 വരെ ഫിലഡൽഫിയാ സെന്റ് തോമസ് സിറോ മലബർ ഓഡിറ്റോറിയ വേദികളിലായിരുന്നൂ ഓണാഘോഷങ്ങളിലൂടെ നഷ്ട കേരള പ്രതാപത്തിന്റെ ആത്മ സൗന്ദര്യം പ്രതീകവത്ക്കരിച്ചത്.
എൻഎസ്എസ് ക്രമീകരിച്ച ഓണപ്പൂക്കളം, വിവിധ സംഘടനാ മഹിളകൾ സജ്ജീകരിച്ച താലപ്പൊലി, സിറോ മലബാർ ചെണ്ട മേള ബാൻഡ് ലീഡർ ടോജോയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ചെണ്ട  മേളം, മാവേലിയുടെ പ്രൗഢി അടിമുടി പകർത്തി റോഷിൻ പ്ലാമൂട്ടിൽ (ഓർമാ സെക്രട്ടറി) ആവാഹിച്ചവതരിപ്പിച്ച നയനമനോഹര മാവേലിച്ചക്രവർത്തി, ഘോഷയാത്ര, പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ (പിയാനോ) അരങ്ങേറ്റിയ തിരുവാതിര നടനം, സാംസ്കാരിക പ്രവർത്തകർ അണി നിരന്ന പൊതുസമ്മേളനം, അവാർഡ് ദാനം, അജി പണിക്കരുടെ നൂപുരാ ഡാൻസ് സ്കൂളും, ടെംപിൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ അഗ്നി ഡാൻസ് ടീമും വിവിധ ഡാൻസ് സ്കൂളിലെയും ഡാൻസ് അക്കാദമിയിലെയും കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ, 23 കൂട്ടുകൾ നിറച്ച സമ്പൂർണ്ണ ഓണസദ്യ, പ്രശസ്ത അമേരിക്കൻ മലയാളി ഗായിക അനിതാ കൃഷ്ണയും ഗായകൻ വിഷ്ണു വിശ്വവും  അവതരിപ്പിച്ച ഗാനമേള, 56 കാർഡ് ഗെയിംസ്, വനിതാ പുരുഷ ടീമുകളുടെ വടം വലി മത്സരം, പച്ചക്കറിക്കൃഷിമത്സരം എന്നീ കാര്യപരിപാടികൾ 2017ലെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വടംവലി മത്സരം പുരുഷ വിഭാഗത്തിൽ ഫ്രണ്ട്സ് ഓഫ് ഫിലിയും വനിതാവിഭാഗത്തിൽ സീറോ ഗേൾസും ജേതാക്കളായി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.