ഇന്‍ഡോ അമേരിക്കക്കാരിക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സുപ്രധാന ചുമതല

പി.പി.ചെറിയാൻ

വാഷിങ്ടൻ : ഇന്ത്യൻ അമേരിക്കൻ ലോയർ മനീഷ സിങ്ങിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ സുപ്രധാന ചുമതല നൽകി നിയമിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അലാസ്ക്കയിൽ നിന്നുള്ള സെനറ്റർ ഡാൻബുള്ളിവാന്റെ ചീഫ് കൗൺസിൽ ആന്റ് സിനീയർ പോളfസി അഡ്വൈസറായി പ്രവർത്തിക്കുന്ന ഫ്ലോറിഡായിൽ നിന്നുള്ള മനീഷ എക്കണോമിക്സ് അഫയേഴ്സ് അസിസ്റ്റ് സെക്രട്ടറി റിവിക്കിൻ രാജിവച്ച ഒഴിവിലാണ് നിയമിതയായത്. സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ മനീഷ പുതിയ തസ്തിക ഏറ്റെടുക്കും.

അമേരിക്കൻ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റ ജനുവരിയിലാണ് റിവിക്കിൻ രാജിവച്ചത്. അന്ന് മുതൽ ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് മയാമിയിൽ നിന്നും 19-ാം വയസ്സിൽ ബിഎ ഡിഗ്രി എടുത്ത മനീഷ അമേരിക്കൻ യൂണിവേഴ്സിറ്റി വാഷിങ്ടൺ കോളേജ് ഓഫ് ലോ യിൽ നിന്നും എൽഎൽഎം ഡിഗ്രിയും കരസ്ഥമാക്കി.ഉത്തരപ്രദേശിൽ നിന്നും മാതാപിതാക്കളോടൊപ്പമാണ് മനീഷ ഫ്ലോറിഡായിൽ എത്തിയത്. സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ ഫോറിൻ റിലേഷൻസ് കൗൺസിൽ അംഗം എന്ന നിലയിൽ പ്രവർത്തിക്കുന്ന മനീഷയുടെ സ്ഥാനലബ്ധി ഇന്ത്യൻ സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *