വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ തിരിച്ചയയ്ക്കല്‍ ഭീഷണിയില്‍

പി.പി.ചെറിയാൻ

കൻസാസ്: വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ‍ വംശജനും ഏവിയേഷൻ എൻജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്ബോട്‍ലയുടെ ഭാര്യ സുനയാന ഡിപോർട്ടേഷൻ ഭീഷണിയിൽ. കൻസാസ്  സിറ്റിക്ക് സമീപമുള്ള ഓസ്റ്റിൻസ് ബാർ ആന്റ് ഗ്രില്ലിൽ ആഡംപൂരിൽടണിലാണ് ശ്രീനിവാസിനെ വെടിവച്ചു കൊല്ലുകയും കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനെ ഗുരുതമായി പരുക്കേൽപ്പിക്കുകയും ചെയ്തത്. ഇമിഗ്രേഷൻ സ്റ്റാറ്റ്സ് ചോദിച്ചായിരുന്നു ആഡം ഇവർക്കു നേരെ നിറയൊഴിച്ചത്.

10 വർഷം മുൻപാണ് സുനയാന അമേരിക്കയിൽ എത്തിയത്. ഭർത്താവ് വധിക്കപ്പെടും മുൻപ് ഇരുവരും ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. ഭർത്താവ് മരിച്ചതോടെ ഇവർ വീണ്ടും പുതിയ അപേക്ഷ സമർപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഭർത്താവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കു പുറപ്പെട്ട ഇവർക്ക് തിരിച്ച് അമേരിക്കയിലേക്കു വരാൻ സാധിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ കെവിൻ യോഡർ എന്ന യുഎസ് പ്രതിനിധി ഇടപെട്ടതിനെ തുടർന്ന് ഒരു വർഷത്തെ താൽക്കാലിക വീസ അനുവദിച്ചിരുന്നു.

വംശീയ വിദ്വേഷത്തിനിരയായി ഫെബ്രുവരി 22ന് ശ്രീനിവാസ് എനിക്ക് നഷ്ടപ്പെട്ടപ്പോൾ എന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസും നഷ്ടപ്പെടുകയായിരുന്നു.–സുനയായ പറഞ്ഞു. ട്രംപിന്റെ ഇമിഗ്രേഷൻ നയം കാര്യക്ഷമമായി നടപ്പാക്കി തുടങ്ങിയാൽ തന്റെ ഭാവി എന്നായി തീരുമെന്ന ആശങ്കയിലാണ് ഇവർ. കെവിൻ ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ആശ്വാസമെന്നും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.