ഉപന്യാസ മത്സരത്തില്‍ ഇന്ത്യന്‍ വംശജയ്ക്ക് നാഷനല്‍ അവാര്‍ഡ്‌

പി.പി.ചെറിയാൻ

ലൊസാഞ്ചൽസ്: ദേശീയാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി അപൂർവ ചൗഹാന് (17) നാഷനൽ അവാർഡ്. പത്താം വയസിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് പിതൃസഹോദരന്റെ വീട്ടിൽ താമസമാക്കിയ അപൂർവയുടെ ജീവിതത്തിൽ മിഡിൽ സ്കൂൾ പൂർത്തിയാക്കുന്നതു വരെ അനുഭവിക്കേണ്ടി വന്ന അനുഭവങ്ങളുടെ സമാഹാരമായിരുന്നു ഈ കത്തുകളിലൂടെ ഇവർ വെളിപ്പെടുത്തിയത്.

മാതാപിതാക്കൾ മരിക്കുമ്പോൾ പത്തു വയസുള്ള അപൂർവയും 18 വയസുള്ള സഹോദരിയും നോർത്ത് ലാസ്വേഗസിലുള്ള ദേവേന്ദ്രസിങ്ങിന്റെ കുടുംബത്തിലെ അംഗങ്ങളായാണ് കഴിഞ്ഞിരുന്നത്.പുസ്തകശാലയിൽ പോയി വായിക്കുക എന്നത് ഒരു ഹോബിയായിരുന്നു. ഇതിനിടയിൽ സുഹൃത്ത് നൽകിയ ദ് പെർക്ക്സ് ഓഫ് ബീയിങ് എ വാൾ ഫ്ളവർ എന്ന സ്റ്റീഫൻ ചബൊസ്ക്കിയുടെ പുസ്തകമാണ് അവാർഡിനർഹമായ കത്തെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഇവർ പറയുന്നു.

15 വയസുകാരനായ ചാർലി തന്റെ പ്രിയപ്പെട്ടവരുടെ മരണത്തെ തുടർന്നു ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ വിജയിച്ച അപൂർവയ്ക്ക് 1000 ഡോളർ ആണു സമ്മാനത്തുക ആയി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.