റവ.ഫാ. ജോണ്‍ വൈദ്യന്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സീനിയര്‍ വൈദികനും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അറ്റലാന്റ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരിയുമായ റവ.ഫാ. ജോണ്‍ കോശി. വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) ഇന്ന് (തിങ്കള്‍) രാവിലെ 10 മണിക്ക് അറ്റ്‌ലാന്റയില്‍ നിര്യാതനായി.

1950 മെയ് ഒന്നാം തീയതി കേരളത്തിലെ പുരാതനകുടുംബമായ തേവലക്കര വാഴയില്‍ വൈദ്യന്‍ കുടുംബത്തില്‍ മിസിസ് അന്നമ്മ ജോണിന്റെയും പരേതനായ ജോണ്‍ വൈദ്യന്റെയും നാലുമക്കളില്‍ മൂന്നാമനായി കൊട്ടാരക്കര കിഴക്കേത്തെരുവ് കടുവാത്തോട്ടത്തില്‍ കുടുംബത്തില്‍ ജനിച്ച ജോണ്‍ കെ. വൈദ്യന്‍ അന്നത്തെ അവിഭജിത കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപൊലീത്തയില്‍ നിന്നും (മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ)1975 ല്‍ ശെമ്മാശ്ശപട്ടവും 1984 ല്‍ വൈദീക പട്ടവും സ്വീകരിച്ച വൈദ്യന്‍ അച്ഛന്‍ ഏകദേശം 14 വര്‍ഷത്തോളം യു.എ.ഇ യിലെ ഫ്യൂജിയ്‌റ, ഖോര്‍ ഫാക്കാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു.

പിന്നീട് 1987 മുതല്‍ കൊല്ലം, തിരുവനന്തപുരം ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2006 ല്‍ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദ്യന്‍ അച്ഛന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലേ വിവിധ ദേവാലയങ്ങളില്‍ വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്.
1) സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ഇടവക, ഡെന്‍വര്‍, കൊളറാഡോ.
2) സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ഇടവക, ഹോളിവുഡ് ഫ്‌ലോറിഡ
3) സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവക, ഡാളസ്, ഠത.
4) സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവക, ക്‌ളീവ് ലാന്റ്, ഒഹായോ
5) സെന്റ്. പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക, ചാറ്റനൂഗ, ടെന്നസി
6) സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവക, അറ്റലാന്റ
മാതാവ് : അന്നമ്മ ജോണ്‍
പിതാവ് : പരേതനായ ജോണ്‍ വൈദ്യന്‍
സഹോദരങ്ങള്‍ : കോശി വൈദ്യന്‍ (ചിക്കാഗോ ), മറിയാമ്മ ജോര്‍ജ് (ചിക്കാഗോ), ഏലിയാമ്മ തോമസ് (തിരുവനതപുരം )
ചെങ്കുളം ക്ലാവറപുത്തന്‍വീട്ടില്‍ കുടുംബാഗമായ ഏലിയാമ്മ ജോണ്‍ ആണ് സഹധര്‍മ്മിണി
മക്കള്‍ : ജേക്കബ് വൈദ്യന്‍ (ഷിബു) ഡോ. ഷൈനി ജോണ്‍ (ഡാളസ്)
മരുമക്കള്‍: ജീന തോമസ്, െ്രെബസ് എബ്രഹാം (ഡാളസ്)
കൊച്ചുമക്കള്‍ : ഏവ ജേക്കബ് & ആരോണ്‍ ജോണ്‍ വൈദ്യന്‍
എഫി െ്രെബസ് & എബന്‍ എബ്രഹാംപൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 മണിവരെ ക്രൊവല്‍ ബ്രതെഴ്‌സ് ഫ്യൂണറല്‍ ഹോം Crowell Brothers Funeral Homes & Crematory, 5051 Peacthree industrial boulevard, Peacthree Corners, Georgia. 30092

ശനിയാഴ്ച്ച രാവിലെ എട്ടുമണിക്ക് വിശുദ്ധ കുര്‍ബാനയും വിശുദ്ധ മദ്ബഹയോട് യാത്രചോദിക്കല്‍ ശുശ്രൂഷയും അറ്റലാന്റ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കും. 6000 live Oak parkway, (Suit 113) Norcross, Georgia 30093). തുടര്‍ന്ന് സംസ്കാരശുശ്രൂഷകള്‍ 11 മണിക്ക് ക്രൊവല്‍ ബ്രദേഴ്‌സ് ഫ്യൂണറല്‍ ഹോം (Crowell Brothers Funeral Homes & Crematory, 5051 Peacht ree industrial boulevard, Peacht ree Corners, Georgia. 30092) അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പൂര്‍ത്തീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (770 310 9050)
തോമസ് ഈപ്പന്‍ : 6787352718
തോമസ് ജോര്‍ജ്ജ് : 6785259083
ദീപക് അലക്‌സാണ്ടര്‍ :7706557441
ജേക്കബ് വൈദ്യന്‍ :7203949872

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.