അമേരിക്കയില്‍ ഇര്‍മയുടെ രൂക്ഷത അവസാനിക്കുന്നില്ല: നാടാകെ ഇരുട്ടിലായി; മോഷണവും പിടിച്ചുപറിയും വ്യാപകം

ടെക്‌സസ്: ഇര്‍മ കൊടുങ്കാറ്റിന്റെ രൂക്ഷത തുടരുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വെസ്റ്റ് സെന്‍ട്രല്‍ ഫ്‌ലോറിഡയിലാണ് ഇപ്പോള്‍ ഇര്‍മയുള്ളത്. വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്ന മിയാമി ബീച്ചിപ്പോള്‍ വിജനമായിരിക്കുകയാണ്. ദുരന്തത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഫ്‌ലോറിഡയില്‍ 65 ലക്ഷം ജനങ്ങളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. ഇതിനിടെ ദുരിതം മുതലെടുത്ത് മോഷണവും പിടിച്ചുപറിയും വ്യാപകമായി. ഇതുവരെ 28 പേരെ ഈ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തതായി മിയാമി പൊലീസ് അറിയിച്ചു. ഫ്‌ളോറിഡയിലെ പകുതിയിലധികം വീടുകളും ഇരുട്ടിലായി. കനത്ത മഴയിലും കാറ്റിലും ഏതാണ്ട് 5.78 മില്യണ്‍ വീടുകളാണ് ഇരുട്ടിലായത്. ഏറ്റവും ദുരിതം അനുഭവിക്കുന്നത് മിയാമി ആണ്. 815,650 വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബ്രോവേര്‍ഡ് കൗണ്‍ട്രിയില്‍ 643,000 വീടുകളിലും നിലവില്‍ വൈദ്യുതിയില്ല.

Leave a Reply

Your email address will not be published. Required fields are marked *