യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്ലാവാനി സ്റ്റീഫന്‍സിന്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സ്ലോവാനി സ്റ്റീഫന്‍സ് സ്വന്തമാക്കി. അമേരിക്കക്കാരിയായ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്ലോവാനി സ്റ്റീഫന്‍സ് വിജയം നേടിയത്. സ്‌കോര്‍ 63,60.

സീഡ് ചെയ്യപ്പെടാതെ ചാമ്പ്യന്‍ഷിപ്പിനെത്തിയാണ് അവര്‍ കിരീടവുമായി മടങ്ങുന്നത്. സീഡില്ലാതെ ഗ്രാന്‍സ്ലാം കിരീടം നേടുന്ന അഞ്ചാമത്തെ വനിതാ താരം കൂടിയായി അവര്‍ മാറി. ആദ്യ സെറ്റ് 63 ന് നേടിയ സ്ലോവാന്‍സ് സ്റ്റീഫന്‍സ് രണ്ടാം സെറ്റില്‍ ഒരു ഗെയിം പോലും എതിരാളിക്ക് നല്‍കാതെയാണ് സ്വന്തമാക്കിയത്. കേവലം 61 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്. ലോക റാങ്കിങ്ങില്‍ 83 ാം സ്ഥാനത്തായിരുന്നു ടൂര്‍ണമെന്റിന് ഇറങ്ങുമ്പോള്‍ സ്റ്റീഫന്‍സ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.