മോശമായി പെരുമാറിയാല്‍ പിന്നെ വിമാനത്തില്‍ കയറാമെന്ന് ഓര്‍ക്കണ്ട

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വ്യോമയാന മന്ത്രാലയം. ചെയ്യുന്ന കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ശിക്ഷ അനുഭവിക്കേണ്ടിവരും. വിദേശ വിമാനങ്ങളിലും ഇത്തരക്കാര്‍ക്ക് പ്രവേശനം നിഷേധിക്കും. വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റം, ശാരീരികമായ കയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്നിങ്ങനെ തരം തിരിച്ചാണ് ചട്ടങ്ങള്‍. ഇവയ്‌ക്കോരോന്നിനും പ്രത്യേകം വിലക്കുകളാണുള്ളത്.

പിടിച്ച് തള്ളുക, തൊഴിക്കുക, ഇടിക്കുക, ശരീരത്തില്‍ മോശം രീതിയില്‍ സ്പര്‍ശിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശാരീരികമായ കയ്യേറ്റത്തില്‍ ഉള്‍പ്പെടും. ആറു മാസം വരെ വിലക്കേര്‍പ്പെടുത്തും ഈ കുറ്റങ്ങള്‍ക്ക്.

കൈയേറ്റം ചെയ്യുക, വിമാന ഉപകരണങ്ങള്‍ക്കും മറ്റും കേടുപാടു വരുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഏറ്റവും വലിയ ശിക്ഷ. കുറ്റത്തിന്റെ തോതനുസരിച്ച് രണ്ടു വര്‍ഷമോ ആജീവനാന്ത വിലക്കോ ഏര്‍പ്പെടുത്തും. ചട്ടങ്ങളനുസരിച്ച് യാത്രാ വിലക്കേര്‍പ്പെടുത്തുന്നതിനു പുറമെ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് നിലവിലെ നിയമ വ്യവസ്ഥയനുസരിച്ച് നടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *