അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി അധികാരമേറ്റു

ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിയായി മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പടെ ഒന്‍പത് പേര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാബിനറ്റ് റാങ്കോടെ നാലു മന്ത്രിമാരെയും ഒന്‍പത് പുതിയ മന്ത്രിമാരെയും ഉള്‍പ്പെടുത്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരാണു കാബിനറ്റ് മന്ത്രിമാരായത്. അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ് കുമാര്‍ സിങ് (ബിഹാര്‍), ഹര്‍ദീപ് സിങ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാര്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭാ വികസനമാണിത്. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് അല്‍ഫോന്‍സ് കണ്ണന്താനം.

Leave a Reply

Your email address will not be published. Required fields are marked *