പാക്കിസ്ഥാനോടു നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: പാക്കിസ്ഥാനോടുള്ള നിലപാടു കടുപ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക്കിസ്ഥാനുള്ള വാര്‍ഷിക സൈനിക ധനസഹായത്തില്‍ അമേരിക്ക ഗണ്യമായ കുറവുവരുത്തി. ഇത്തവണ 255 മില്യണ്‍ ഡോളറിന്റെ സഹായമാണ് യുഎസ് അനുവദിച്ചത്. പണം ഉപയോഗിക്കണമെങ്കില്‍ ഭീകരവാദം തടയണമെന്ന കടുത്ത ഉപാധിയും ട്രംപ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുമുണ്ട്. യുഎസ് കോണ്‍ഗ്രസാണു പാക്കിസ്ഥാന് സൈനിക സഹായം നല്‍കാന്‍ തീരുമാനിച്ചത്. 2002 മുതല്‍ ഇതുവരെ 3300 കോടി രൂപയാണ് യുഎസ് പാക്കിസ്ഥാന് നല്‍കിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനിലും മറ്റ് അയല്‍രാജ്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കു പാക്കിസ്ഥാനില്‍നിന്നു സഹായം ലഭിക്കുന്നുണ്ടെന്ന് അടുത്തിടെ യുഎസ് വ്യക്തമാക്കിയിരുന്നു.യുഎസിന്റെ വന്‍ സാമ്പത്തിക-സൈനിക സഹായങ്ങള്‍ സ്വീകരിക്കുമ്പോഴും ഭീകരസംഘടനകള്‍ക്കു പാക്കിസ്ഥാന്‍ നല്‍കുന്ന സഹായങ്ങള്‍ തുടരുന്നു. ഭീകരരുടെ സുരക്ഷിത താവളമായി പാക്കിസ്ഥാന്‍ മാറി. ഇക്കാര്യത്തില്‍ അധികകാലം നിശ്ശബ്ദമായിരിക്കാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ വാക്കുകള്‍ പുറത്തുവന്നതിന്റെ അടുത്ത ദിവസങ്ങളിലാണ് ധനസഹായം വെട്ടിക്കുറച്ച നടപടിയുണ്ടായത്. പാക്കിസ്ഥാനെതിരെ ഉപരോധം അടക്കമുള്ള കര്‍ശന നടപടികളുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.