കെമിക്കല്‍ പ്ലാന്റില്‍നിന്ന് സ്‌ഫോടനം; ടെക്‌സസിലെ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ആശങ്കയില്‍

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ആശങ്ക പരത്തുന്നതിനിടയില്‍ കെമിക്കല്‍ പ്ലാന്റില്‍ നിന്നുകേട്ട സ്‌ഫോടന ശബ്ദം മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ ആശങ്കയിലാഴ്ത്തി. പ്ലാന്റില്‍നിന്ന് രണ്ടു പ്രാവശ്യം സ്‌ഫോടനശബ്ദം കേള്‍ക്കുകയും കറുത്ത പുക ഉയരുന്നത് ശ്രദ്ധയില്‍പെടുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കോര്‍സ്ബിയിലെ അര്‍കേമ കെമിക്കല്‍ പ്ലാന്റില്‍നിന്നാണ് സ്‌ഫോടന ശബ്ദം കേട്ടത്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശവാസികളെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം സ്‌ഫോടനത്തിനുള്ള സാധ്യതയുണ്ടെന്ന് കമ്പനി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഓര്‍ഗാനിക് പെറോക്‌സൈഡിന്റെ നിര്‍മാണമാണ് അര്‍കേമ നടത്തിയിരുന്നത്. പെറോക്‌സൈഡ്‌സ് വളരെ പെട്ടെന്നു തീപിടിക്കുന്നതാണെന്നും അത് സ്വയം കത്തി തീരാന്‍ അനുവദിക്കുന്നതാണു നല്ലതെന്നും അര്‍കേമ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ടെക്‌സസിന്റെ വിവിധ മേഖലകളിലായിട്ടാണ് ഓര്‍ഗാനിക് പെറോക്‌സൈഡ് സൂക്ഷിച്ചിരിക്കുന്നതെന്നും അതിനാല്‍ സ്‌ഫോനമുണ്ടാകുന്നതിനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ലെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നു. അടിയന്തരവിഭാഗം അനുവാദം നല്‍കാതെ ജനങ്ങള്‍ ഇവിടേക്കു തിരിച്ചുവരരുതെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.