ഫ്‌ളോറി ജോണ്‍ ഡാലസില്‍ നിര്യാതയായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍

കൊപ്പേല്‍ (ടെക്‌സാസ്): പറവട്ടാനി എലുവത്തിങ്കല്‍ വെള്ളാന്തറ ജോണ്‍ ജോര്‍ജിന്റെ (റിട്ട. മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്) ഭാര്യ ഫ്‌ളോറി ജോണ്‍ (76) ഡാലസില്‍ നിര്യാതയായി. അരണാട്ടുകര ചാലിശ്ശേരി വളപ്പില കുടുംബാംഗമാണ് പരേത. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവാംഗമാണ്.

മക്കള്‍: ജോഫി ജോണ്‍ (കുവൈത്ത്), ഫിജി ബെനഡിക്ട് (കൊപ്പേല്‍, യു.എസ്.എ)
മരുമക്കള്‍: ലിജി ജോഫി, ബെനഡിക്ട് ചെറിയാന്‍ (യു.എസ്.എ).സെപ്റ്റംബര്‍ 2 ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച രാവിലെ 10 നു സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകളും തുടര്‍ന്ന് കൊപ്പേല്‍ റോളിംഗ്‌സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്കാരവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.