ചിക്കാഗോ സാഹിത്യവേദി സമ്മേളനം സെപ്റ്റംബര്‍ 1-ന്, സി.ആര്‍.ദാസ് ചര്‍ച്ച നയിക്കും

ചിക്കാഗോ: സാഹിത്യവേദിയുടെ 205-മത് സമ്മേളനം 2017 സെപ്റ്റംബര്‍ ഒന്നിന് വെള്ളിയാഴ്ച പ്രൊസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (600 N. Milwaukee Ave,
Prospect Heights, IL 60070) കൂടുന്നതാണ്.

“ബാലസാഹിത്യം മലയാളത്തില്‍’എന്ന വിഷയത്തെ ആസ്പദമാക്കി സി.ആര്‍ ദാസ് ചര്‍ച്ച നയിക്കും.

ബാലസാഹിത്യ രംഗത്ത് നിര്‍ണ്ണായക സംഭാവനകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. പരേതരായ മാലി മാധവന്‍ നായരും, പി. നരേന്ദ്രനാഥും, കുഞ്ഞുണ്ണി മാഷുമൊക്കെ മറക്കാനാവാത്ത സംഭാവനകള്‍ ബാലസാഹിത്യശാഖയ്ക്ക് നല്‍കിയിട്ടുണ്ട്. പ്രൊഫ. എസ്. ശിവദാസ്, ഡോ. ശ്രീകുമാര്‍, സിപ്പി പള്ളിപ്പുറം തുടങ്ങിയവര്‍ സമകാലിക ബാലസാഹിത്യരംഗത്തെ ശ്രദ്ധേയരായ എഴുത്തുകാരാണ്. കുട്ടികള്‍ക്കായി വിവിധ ശാഖകളില്‍ അറുപതോളം പുസ്തകങ്ങള്‍ രചിച്ച, “മാക്കാച്ചിക്കഥകള്‍’ എന്ന ബാലസാഹിത്യകൃതിക്ക് സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച സി.ആര്‍. ദാസ് നയിക്കുന്ന “ബാലസാഹിത്യം മലയാളത്തില്‍’ എന്ന ചര്‍ച്ചയിലേക്ക് ചിക്കാഗോയിലെ എല്ലാ സാഹിത്യ പ്രേമികളേയും സാഹിത്യവേദി സാദരം ക്ഷണിച്ചുകൊള്ളുന്നു.

ഓഗസ്റ്റ് മാസ സാഹിത്യവേദിയില്‍ ഡോ. പി. ഹരികുമാര്‍ “പുതുമലയാള കവിതയും കവി സെബാസ്റ്റ്യനും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കവിതയുടെ പുതുപരിപ്രക്ഷ്യത്തില്‍ സെബാസ്റ്റ്യന്റെ സ്ഥാനത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയായിരുന്നു ഇത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഇലക്കാട്ട് 773 282 4955, രാധാകൃഷ്ണന്‍ & ലക്ഷ്മി നായര്‍ 847 634 9529.

September 1, 2017 – 6:30 p.m.
Country Inn and Suites, 600 N. Milwaukee Ave, Prospect Heights, IL 60070 Ph: 855 213 0582

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.