‘എന്റെ മാഡം കാവ്യാമാധവന്‍’:പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ തന്നെയാണെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകരോട് സുനി ചോദിച്ചു. ‘മാഡം ആരെന്ന് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു, കാവ്യയുടെ പേര് നേരത്തെ തന്നെ പറഞ്ഞിരുന്നു….’ സുനി പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ആണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നില്‍ ഒരു മാഡം ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് സോളാര്‍ക്കേസില്‍ സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനായിരുന്നു. കേസിലെ പ്രതിയായി ഒളിവിലിരിക്കെ കീഴടങ്ങാനായി പള്‍സര്‍ സുനി തന്റെ സഹായം തേടിയെന്ന് ഫെനി പറയുന്നു. തന്നെ ചെങ്ങന്നൂരിലെത്തിയ കണ്ട ഇവര്‍ക്ക് മാവേലിക്കര കോടതിയില്‍ കീഴടങ്ങിയ ശേഷം കൊച്ചിയിലേക്കു പോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് മറുപടി നല്‍കി. അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ‘മാഡ’ത്തോടു ചോദിക്കട്ടെയെന്നു പറഞ്ഞ് ഇവര്‍ പോയെന്നാണ് ഫെനി പറയുന്നത്. എന്നാല്‍, മാഡത്തെക്കുറിച്ചുള്ള പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് തനിക്കറിയില്ലെന്നു ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.