ക്രിക്കറ്റ് കിരീടവുമായി വീണ്ടും കൈരളി

ക്രിക്കറ്റ് കളിയിൽ തങ്ങൾക്കു എതിരാളികൾ ഇല്ലെന്നു ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് KAIRALI SCARBOROUGH, MAS നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായി. ഞായറാഴ്ച്ച നടന്ന ടൂർണമെൻറ് ന്റ്റെ  ഫൈനലിൽ ആതിഥേയരായ MAS ടീമിനെ (മാസ്റ്റേഴ്സ്) അത്യുജ്വലമായ പോരാട്ടത്തിൽ 7   വിക്കറ്റുകൾക്കു തകർത്താണ് KAIRALI SCARBOROUGH ചാമ്പ്യൻ പട്ടം അണിഞ്ഞത്.  കഴിഞ്ഞ 6 വർഷത്തിനിടയിൽ പങ്കെടുത്ത 7 പ്രമുഖ ടൂർണമെന്റുകളിൽ 5 ലും കിരീടമണിഞ്ഞ KAIRALI SCARBOROUGH തങ്ങളുടെ വീരോചിതമായ ജൈത്രയായത്ര അജൈയ്യം തുടരുകയാണ്.
ക്യാപ്റ്റൻ അജിത് ജോൺ, വൈസ് ക്യാപ്റ്റൻ പ്രവീൺ ജോയ് എന്നിവരുടെ നേതൃത്വത്തിൽ അണി  നിരന്ന കൈരളിയുടെ ശക്തമായ ടീമിന് മുന്നിൽ മറ്റു ടീമുകൾ അടി പതറുന്ന കാഴ്‌ച ആണ് കാണാൻ കഴിഞ്ഞത്. റൺസ് വഴങ്ങുന്നതിൽ പിശുക്ക്  കാണിച്ചു കൃത്യതയാർന്ന ബൗളിംഗ്, എതിർ ടീമിന്റെ ബൗളേഴ്‌സിന്റെ ആത്മവീര്യം തകർക്കുന്ന ബാറ്റിംഗ്, മിന്നൽ പോലുള്ള ഫീൽഡിങ്;  ഒന്നോ രണ്ടോ വ്യക്തികളല്ല വിജയം നെയ്യുന്നതു, ടീം വർക്ക് ആണ് വിജയത്തിലേക്കുള്ള കുറുക്കു വഴി എന്ന് തെളിയിച്ച പ്രകടനമാണ് KAIRALI SCARBOROUGH കാഴ്ച വച്ചത്.
ടൂർണമെന്റിലെയും ഫൈനൽ മാച്ചിലെയും  മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ജുനെജോ ജോർജ്, മികച്ച ബൗളർ നിതിൻ തോമസ് എന്നിവർ കൈരളിയുടെ വിജയത്തിൽ മികച്ച പങ്കു വഹിച്ചു. രാത്രിയും പകലുമായി നടന്ന മത്സരത്തിൽ flood  light  ന്റെയും സൂര്യ ചന്ദ്രന്മാരുടെയും സാന്നിദ്ധ്യത്തിൽ  ഓരോ മത്സരവും കൈപ്പിടിയിൽ ഒതുക്കാൻ കൈരളിയിലെ  ചുണകുട്ടന്മാരെ പ്രേരിപ്പിച്ചത് ക്രിക്കറ്റ് എന്ന കളിയോടുള്ള സ്നേഹവും, അതിലുപരി മനസുകളെ ഒരു ഊർജഗോളമായി  ഒന്നിച്ചു ചേർത്ത് നിർത്തുന്ന KAIRALI SCARBOROUGH എന്ന വികാരവുമാണ്.
1993 ഇൽ  SCARBOROUGH യിലെ കുറച്ചു മലയാളി യുവാക്കൾ ചേർന്ന് തുടങ്ങിയ ഈ കായിക പ്രസ്ഥാനം ഇന്ന് സോക്കർ , ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, ബാറ്റ് മിന്റൺ  എന്നിവയിൽ ചാമ്പ്യൻ പട്ടങ്ങളും, വോളീബോളിൽ മികച്ച പ്രകടനങ്ങളും കാഴ്ചവച്ചുകൊണ്ടു ഒരു മികച്ച സ്പോർട്സ് ക്ലബ് എന്ന നിലയിൽ എത്തിയിരിക്കുന്നു. SCARBOROUGH എന്ന് പേരിൽ ഉണ്ടെങ്കിലും അംഗങ്ങൾ ഹാമിൽട്ടൺ മുതൽ ഓഷവ വരെ വ്യാപിച്ചു കിടക്കുന്നു. വെറും ഒരു സ്പോർട്സ് ക്ലബ് എന്നതിലുപരി കളിക്കാരും, മറ്റു അംഗങ്ങളും, കുട്ടികളും എല്ലാം ചേർന്ന് ഒരു കുടുംബം എന്ന രീതിയിൽ ഒത്തു കൂടുന്ന കൈരളി, വിജയങ്ങൾ ഒന്നിച്ചു ആഘോഷിക്കുവാനും പരാജയങ്ങളിൽ സ്പോർട്സ്മാൻ  സ്പിരിറ്റോടെ പരസ്പരം സപ്പോർട്ട് ചെയ്യാനും എപ്പോളും ശ്രമിക്കാറുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.