ഓണാഘോഷം ഹൂസ്റ്റണില്‍

ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ ക്ഷേത്രനഗരിയായ ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഓണാഘോഷം 2017 ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്.

പരമ്പരാഗതമായുള്ള വിഭവസമൃദ്ധമായ ഓണസദ്യ സാംസ്കാരിക പരിപാടികള്‍ തിരുവാതിരകളി ശാസ്ത്രീയ നൃത്തം സംഗീത പരിപാടികള്‍ താളമേളാഘോഷങ്ങളാല്‍ മാവേലിയെ വരവേല്‍ക്കുക തുടങ്ങിയ പരമ്പരാഗതമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്ന പ്രസ്തുത ഓണാഘോഷ പരിപാടികള്‍ സകുടുംബം ആസ്വദിക്കുവാന്‍ ഏവരേയും സ്‌നേഹാദരങ്ങളോടെ സ്വാഗതം ചെയ്തു കൊള്ളുന്നു. വിശദവിവരങ്ങള്‍ക്കു് ബദ്ധപ്പെടുക ഷണ്‍മുഖന്‍ വല്ലുളിശ്ശേരി 832 640 0614, രമാപ്പിള്ള 832 350 1701, സലില്‍ നായര്‍ 832 444 6539, ബിജുപിള്ള 832 247 3411.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.