അമേരിക്കയില്‍ ദൃശ്യമാകുന്ന സമ്പൂര്‍ണസൂര്യഗ്രഹണം നാസയുടെ വെബ്‌സൈറ്റില്‍

പി. പി. ചെറിയാൻ

വാഷിങ്ടൻ : ഓഗസ്റ്റ്  21 ന് നോർത്ത് അമേരിക്കയിൽ ദൃശ്യമാകുന്ന സൂര്യഗ്രഹണം ഉച്ചക്ക് 12 മുതൽ ലൈവായി നാസാ വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് നാസാ അധികൃതർ അറിയിച്ചു.

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കുന്നത് പിന്നീട് കാഴ്ച ശക്തി ഉൾപ്പെടെ പല അവയവങ്ങൾക്കു ദോഷം ചെയ്യുമെന്ന്  പരീക്ഷണങ്ങൾ തെളിയിച്ചതിനാലാണ് ലൈവായി കാണിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നതെന്നും ഇവർ പറഞ്ഞു.

സംമ്പൂർണ്ണ സൂര്യഗ്രഹണത്തിന്റെ അതിമനോഹര ദൃശ്യം നാസാ ടിവിയിലും ലഭിക്കും. സോളാർ എക്ലിപ്സ് ഗ്ലാസ്സുകൾ ഉപയോഗിച്ചു  സൂര്യഗ്രഹണം വീക്ഷിക്കുന്നതും അതിസുരക്ഷിതമല്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ചന്ദ്രന്റെ നിഴൽ സൂര്യനെ പൂർണ്ണമായും  മറയ്ക്കുന്നതാണ് സംമ്പൂർണ്ണ സൂര്യഗ്രഹണം. 12 മണി മുതൽ 4 വരെ പ്രക്ഷേപണം ഉണ്ടായിരിക്കും.  സിഎൻഎൻലും ഇത് ലഭ്യമാണ്. ഓഗസ്റ്റ്  21ന് പല  വിദ്യാലയങ്ങളിലും ഇതേ സമയം പുറത്തുള്ള ആക്ടിവിറ്റികൾ എല്ലാം നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.