മർത്തമറിയം സമാജം ഏകദിന സമ്മേളനം

ജോൺസൺ പുഞ്ചക്കോണം

ഫ്ളോറിഡ: മലങ്കര ഓർത്തോഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനം ഫളോറിഡ റീജിയൻ മർത്തമറിയം സമാജം ഏകദിന സമ്മേളനം സെപ്റ്റംബർ 2 ന് നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ഒർലാണ്ടോ സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തോഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപനും അഖില മലങ്കര മർത്തമറിയം സമാജം പ്രസിഡന്റുമായ യൂഹാനോൻ മാർ പോളികോർപ്പോസ് മെത്രാപോലീത്ത മുഖ്യാതിഥിയായി പങ്കെടുത്ത് ക്ലാസുകൾക്കു നേതൃത്വം നൽകും.

“ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും” ജോഷ്വാ 24 : 15 എന്ന മുഖ്യചിന്താവിഷയം ആസ്പദമാക്കി “ഭവനത്തിലും, ഇടവകയിലും, സഭയിലും സ്ത്രീകൾ നേതൃത്വനിരയിലേക്ക്” എന്ന വിഷയം ചർച്ചകൾ ക്രമീകരിച്ചിട്ടുണ്ട്. തുടർന്നു വനിത സമാജ അംഗങ്ങളുടെ വിവിധ മത്സരങ്ങളും അരങ്ങേറും. ഫ്ളോറിഡ റീജിയൻ മർത്തമറിയം സമാജത്തിൽ ഉൾപ്പെട്ട മയാമി, താംബ, ഒർലാണ്ടോ, ജാക്സൻവിൽ, അറ്റലാന്റാ, ചാറ്റനൂഗ തുടങ്ങി വിവിധ ദേവാലയങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കുമെന്ന് വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം, റീജിണൽ പ്രസിഡന്റ് ഫാ. ജോർജ് ജോൺ, റീജിണൽ സെക്രട്ടറി എലിസബത് ജോർജ്, യൂണിറ്റ് സെക്രട്ടറി എലിസബത് തോമസ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചക്കോണം: 770-310-9050, ഫാ. ജോർജ് ജോൺ: 954-680-3077​​, എലിസബത് ജോർജ്: 561-306-4435, എലിസബത് തോമസ് : 407-694-6513. www.stmarysorlando.com

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.