പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും ജേതാക്കള്‍

ജിമ്മി കണിയാലി

ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള ഓപ്പണ്‍ ഡബിള്‍ സ്ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നവീന്‍ / ജോയേല്‍ ടീമിനെ പരാജയപ്പെടുത്തി അനൂപ് വാസു / ജസ്റ്റിന്‍ മാണിപറമ്പില്‍ ടീം ജേതാക്കളായി .വളരെ ഉന്നതനിലവാരംപുലര്‍ത്തിയ ആവേശകരമായ ഫൈനല്‍ മത്സര ത്തില്‍ ഒരുസെറ്റിന്പുറകില്‍ നിന്നതിനുശേഷം അടുത്തര ണ്ടുസെറ്റുകളും കടുത്തമത്സരത്തിലൂടെവിജയിച്ചാണ് അനൂപ് വ്വാസുവും ജസ്റ്റിന്‍മാണിപറമ്പിലുംകപ്പില്‍ മുത്തമിട്ടത്

.വിജയികള്‍ക്ക് പ്രവീണ്‍ വറുഗീസിന്റെ മാതാപിതാക്കളായ മാത്യുവര്‍ഗീസും ലൗലിവറുഗീസും സ്‌പോണ്‍സര്‍ ചെയ്ത “പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍” എവര്‍റോളിങ്‌ട്രോഫിയും ക്യാഷ്അവാര്‍ഡും മാത്യുവര്‍ഗീസും ലൗലി വര്‍ഗീസും ചേര്‍ന്ന് സമ്മാനിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തു എത്തിയ നവീന്‍ ജോയല്‍ടീമിന് സണ്ണി ഈരോലിക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത “തോമസ് ഈരോലിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ ്‌ട്രോഫിയും ക്യാഷ് അവാര്‍ഡും സണ്ണി ഈരോലിക്കലും ജോസഫ് ഈരോലിക്കലും ചേര്‍ന്ന ്‌സമ്മാനിച്ചു

ആദ്യമായാണ് ചിക്കാഗോ മലയാളീഅസോസിയേഷന്‍ ഒരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്‌സംഘടിപ്പിച്ചത് .എന്നിട്ടും വളരെവിജയകരമായ രീതിയില്‍വളരെ അധികംടീമുകളെ പങ്കെട ുപ്പിച്ചു നടത്തിയഈ മത്സരംഭാരവാഹികളുടെ സംഘാടക വൈദഗ്ധ്യം വിളിച്ചറിയിക്കുന്നത ായിരുന്നു. ടോമി അമ്പേനാട്ട ്കണ്‍വീനറും ഫിലിപ്പ് പുത്തന്‍പുരയില്‍, ജസ്റ്റിന്‍ മാണിപറമ്പില്‍ എന്നിവര്‍അംഗങ്ങളുമായ ബാഡ്മിന്റണ്‍കമ്മിറ്റി, രഞ്ജന്‍ എബ്രഹാം , ജിമ്മികണിയാലി, ജിതേഷ് ചുങ്കത്തു,ജോണ്‍സന്‍ കണ്ണൂക്കാടന്‍ ഷാബു മാത്യുതുടങ്ങിയവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുടൂര്‍ണമെന്റിന് നേതൃത്വം നല്‍കി

രാവിലെ 8 മണിക്ക് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം ഉല്‍ഘാടനംചെയ്ത മത്സരത്തില്‍ അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളില്‍ നിന്നും 68 ടീമുകള്‍ പങ്കെടുത്തു. 15 വയസ്സില്‍താഴെയുള്ളവരുടെ ജൂനിയര്‍ വിഭാഗത്തില്‍ ജുബിന്‍ വെട്ടിക്കാട്ട് / ഡെറിക് തച്ചേട്ട്ടീം നിക്കോള്‍ മരിയജോര്‍ജ് / ഹാനമരിയ ജോര്‍ജിനെ പരാജയപ്പെടുത്തി ജേതാക്കളായി . 45 വയസ്സിനു മുകളില്‍പ്രായമുള്ളവരുടെ സീനിയഴ്‌സ് വിഭാഗത്തില്‍ ബിജോയ്കാപ്പന്‍ / സാനുടീം ജോസഫ് മാത്യു / ജെയിംസ് എബ്രഹാംടീമിനെ പരാജയപ്പെടുത്തി. വനിതകളുടെ വിഭാഗത്തില്‍ ക്രിസ്റ്റിന ജോസഫ് / ഷിബാനി ടീം ജിനി / മായടീമിനെ പരാജയപ്പെടുത്തി . മിക്‌സഡ് ഡബിള്‍സ് വ്വിഭാഗത്തില്‍ ജിനു / ജ്യോത്സ്‌ന ടീം ജെറി/ ക്രിസ്റ്റിനടീമിനെ ആണ് പരാജയപ്പെടുത്തിയത്.

ഷാംബര്‍ഗിലുള്ള എഗ്രേറ്റ്ബാഡ്മിന്റണ്‍ ക്ലബ്ബില്‍ ആണ് മത്സരങ്ങള്‍ നടത്തിയത് . മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനും മറ്റുക്രമീകരണങ്ങള്‍ നടത്തുന്നതിനും അച്ചന്‍കുഞ്ഞു മാത്യു, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍ , സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കെട്ട് , തൊമ്മന്‍ പൂഴിക്കുന്നേല്‍, ഫിലിപ്പ് ആലപ്പാട്ട്, നീണല്‍ മുണ്ടപ്ലാക്കില്‍, കൃപപൂഴിക്കുന്നേല്‍, ജോയല്‍ മാക്കീല്‍ , അശോക്പൂഴിക്കുന്നേല്‍, നിമ്മി തുരുത്തുവേലില്‍, പുന്നൂസ്തച്ചേട്ട്, മോനായിമാക്കീല്‍, സന്തോഷ്‌നായര്‍ , സജി പണയപറമ്പില്‍, ജോര്‍ജ് നെല്ലാമറ്റം , പ്രേംജിത്വില്യം, ജോണ്‍സണ്‍വള്ളിയില്‍, ടോണിഫിലിപ്പ്, വിനു പുത്തന്‍വീട്ടില്‍, ജിമ്മി കൊല്ലപ്പള്ളില്‍, ജെയിംസ്എബ്രഹാം തുടങ്ങിയവര്‍ സഹായിച്ചു.ടൂര്‍ണമെന്റ്കമ്മിറ്റികണ്‍വീനര്‍ ടോമി അമ്പേനാട്ട് കൃതജ്ഞതപറഞ്ഞു

എല്ലാപരിപാടികളും സമയത്തുതന്നെ തുടങ്ങി മറ്റുമലയാളി സംഘടനകള്‍ക്ക് മാതൃകയാകുവാന്‍ ചിക്കാഗോമലയാളീ അസോസിയേഷനെ സഹ ായിക്കുന്ന എല്ലാവര്ക്കുംനന്ദിപറയുകയും ഭാവിയില്‍നടത്തുന്ന എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും സഹക രണം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് രഞ്ജന്‍അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *