ചിരിച്ച് നിലതെറ്റി താഴെവീണ് അമേരിക്കന്‍ അധ്യാപിക മരിച്ചു

വാഷിംഗ്ടണ്‍: അമിതമായി ചിരിക്കുന്നതിനിടെ നിലതെറ്റിവീണ അധ്യാപിക മരിച്ചു. വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് ചിരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി താഴെ വീണ വാഷിംഗ്ടണ്‍ സ്വദേശി ഷാരോണ്‍ റഗോലി സിഫേര്‍ണോയ്ക്കാണ് മരിച്ചത്. മെക്‌സിക്കോയില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് സംഭവം.

അമ്പത് വയസ്സായിരുന്നു ഷാരോണിന്റെ പ്രായം. വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് അമിതമായി ചിരിച്ച ഷാരോണ്‍ തല പിന്നോട്ടാക്കിയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു.
വീഴ്ചയില്‍ ശരീരത്തിനും തലച്ചോറിനും ക്ഷതമേറ്റാണ് മരണകാരണം. ഷാരോണ്‍ മദ്യപിച്ചിരുന്നില്ലെന്നും പിന്നില്‍ തട്ടിനില്‍ക്കാന്‍ പാകത്തിന് ഒന്നുമില്ലാത്തതാണ് വീഴാന്‍ കാരണമായതെന്നും സഹോദരന്‍ പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *