തോമസ് ചാണ്ടിക്കും പി.വി.അന്‍വറിനും എതിരെ അന്വേഷണം വേണം: വിഎസ്

തിരുവനന്തപുരം: അനധികൃതമായി ഭൂമികയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കും പി.വി.അന്‍വര്‍ എംഎല്‍എയ്ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ആരോപണങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. ആരോപണങ്ങൡ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും ഈ വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. ഇത് ഇടതുസര്‍ക്കാരിലെ ഒരുമന്ത്രിയേയും മുന്നണിയിലെ ഒരു എംഎല്‍എയേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ഇത് സര്‍ക്കിരിന്റെ പ്രതിച്ഛായയെ ബാധിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തണണെന്നും വിഎസ് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.