ഐ.പി.റ്റി.എഫ് കലാമാലസരങ്ങൾക്ക് ഹൂസ്റ്റണിൽ തിരശീല വീണു

ഹൂസ്റ്റണ്‍ : മാർച്ച്‌ 7, 8 (ശനി ,ഞായർ) ദിവസങ്ങളിൽ ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ സീറോ മലബാർ ഫൊറോന ദേവാലയത്തിൽ നടന്ന ഇന്റർ പാരിഷ് ടാലെന്റ്റ്‌ ഫെസ്റ്റ് (ഐ.പി.റ്റി.എഫ് 2015) കലാമാമാങ്കത്തിനു തിരശീല വീണു.

ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ ഈറ്റവും കൂടുതൽ പോയിന്റുകൾ നേടി ജേതാക്കളായി. ഗാർലൻഡ്‌ സെന്റ്‌. തോമസ്‌ , കൊപ്പേൽ സെന്റ്‌ അല്ഫോന്സാ എന്നീ ഇടവകകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.

ഏഴാം തീയതി ശനിയാഴ്ച രാവിലെ വി. കുര്ബാനക്ക് ശേഷം ജഗ്ദൽപുർ രൂപതയുടെ മെത്രാൻ മാർ. ജോസഫ്‌ കൊല്ലമ്പറമ്പിൽ ഔപചാരികമായി തിരികൊളുത്തിയാതോടെ മൽസരങ്ങൾ ആരംഭിച്ചു. വിവിധ ഇടവകകളിൽ നിന്നും വന്ന കലാകാരന്മാരുടെയും കലാകാരികളുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഏവർക്കും വിസ്മയം ജനിപ്പിച്ചു.

ഏകദേശം 350 കലാകാരരാണ് വിവിധയിനമത്സരങ്ങളിൽ പങ്കെടുത്തത്. മാർച്ച്‌ 8 രാത്രി പന്ത്രണ്ടുമണി വരെ മൽസരങ്ങൾ നീണ്ടു. ഹൂസ്റ്റൻ സെന്റ്‌ ജോസഫ്‌ കലാകാരന്മാർ അവതരിപ്പിച്ച ഗ്രാൻഡ്‌ഫിനാലെയോടുകൂടിയാണ് ടെക്സാസ് ഒക്ലഹോമ റീജനിലെ എട്ടു ഇടവകകൾ പങ്കെടുത്ത ഫെസ്റ്റിനു തിരശീല വീണത്‌.

ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ മാർ. ജോയ് ആലപ്പാട്ടിന്റെ സാന്നിധ്യം ഏവർക്കും ആവേശമായിരുന്നു. ആയിരത്തിൽപരം കാണികളുടെ സാന്നിധ്യം സദസ്സിനു കൊഴുപ്പേകി.

ഹൂസ്റ്റൻ സെന്റ്‌ ജോസഫ്‌ ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലിൽ, സഹവികാരി ഫാ. വിൽസണ്‍ ആന്റണി, പോൾ ജോസഫ്‌ , പ്രീതി ജോസഫ്‌ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കൈക്കാരന്മാരായ ജോയ് ചെഞ്ചേരിൽ , വർഗീസ്‌ കല്ലുവെട്ടാംകുഴിയിൽ, സാൽവി വിൻസന്റ്, ജോബി ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിൽ പാരീഷ കൌണ്‍സിൽ അംഗങ്ങൾ , മറ്റു വോളണ്ടിയേഴ്സ് എന്നിവർ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു.

ഗാർലൻഡ്‌ ഫൊറോന വികാരി ഫാ. കുര്യൻ നെടുവേലിൽചാലുങ്കൽ, ഒക്ലഹോമ വികാരി ഫാ. നമ്പ്യാപറമ്പിൽ, ഫാ. ഡൊമിനിക്ക് പെരുനിലത്ത് എന്നീ വൈദികരും കുട്ടികൾക്ക് മാർഗ നിർദേശങ്ങളുമായി പാരീഷ് ഫെസ്റ്റിന്റെ വിജയത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *