കന്‍സാസിന്റെ ഗവര്‍ണര്‍സ്ഥാനത്തേക്ക് കൗമാരക്കാരനും

ഷിക്കാഗോ: കന്‍സാസിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നതില്‍ പതിനാറുകാരനും. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ജാക്ക് ബെര്‍ഗിന്‍സണ്‍ ആണ് രാജ്യം ഉറ്റുനോക്കുന്ന മത്സരാര്‍ഥി. ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കന്‍സാസില്‍ പ്രായപരിധി ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് ജാക്കിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചത്്. എ ബി സി നെറ്റ് വര്‍ക്കിലെ ഹാസ്യപരിപാടിയായ ജിമ്മി കിമ്മെല്‍ ലൈവ് എന്ന പരിപാടിയില്‍ ഇക്കഴിഞ്ഞ ദിവസം ജാക്ക് പങ്കെടുത്തിരുന്നു.’കുട്ടികള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവസരം ലഭിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്’ പരിപാടിയില്‍ ജാക്ക് പറഞ്ഞു. എന്നാല്‍ തെരഞ്ഞടുപ്പില്‍ വോട്ടു രേഖപ്പെടുത്താനുള്ള പ്രായം പോലും ജാക്കിനില്ലെന്നതാണ് മറ്റൊരു വസ്തുത. ജാക്ക് മാത്രമല്ല, സഹപാഠിയായ അലെക്‌സാണ്ടര്‍ ക്ലിനെയും മത്സരരംഗത്തുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്കാണ് അലെക്‌സാണ്ടറിന്റെ മത്സരം. അമേരിക്കയിലെ മറ്റ് സ്‌റ്റേറ്റുകളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *