എച്ച് വണ്‍ ബി വീസയില്‍ കൃത്രിമം: ഇന്ത്യന്‍ വംശജന് 40,000 പിഴ

പി. പി. ചെറിയാൻ

ന്യുഹാംപ്ഷയർ :എച്ച് വൺ ബി വീസ അപേക്ഷയിൽ തെറ്റായ വിവരം നൽകിയ ഇന്ത്യൻ അമേരിക്കൻ വ്യവസായിയെ 40,000 ഡോളർ പിഴയടക്കുന് തിനും  തുടർന്ന്  മൂന്ന് വർഷം പ്രൊസേഷൻ നൽകുന്നതിനും ഫെഡറൽ കോടതി ഉത്തരവിട്ടതായി യുഎസ് അറ്റോർണി (ആക്ടിങ്ങ്) ജോൺ ജെ. ഫർലെ ഓഗസ്റ്റ് 10 ന് അറിയിച്ചു.

മാഞ്ചസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാക്സ് ഐറ്റി (SAKS IT) ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് പ്രസിഡന്റ് റോഹിത് സാക്സേന നാല്പത്തഞ്ച് വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് സമർപ്പിച്ച വിസ അപേക്ഷകളാണ് കൃത്രിമമെന്ന് കണ്ടെത്തിയത്.

ഇന്റിപെന്റഡ് കോൺട്രാക്ടർ എഗ്രിമെന്റ് വ്യാജമായി സൃഷ്ടിച്ചാണ് സാക്സേന വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ശ്രമിച്ചത്. ഇതിൽ ചില അപേക്ഷകർക്ക് എച്ച് വൺ ബി വിസ അനുവദിച്ചുവെങ്കിലും, കൃത്രിമം പുറത്തുവന്നതോടെ ഭൂരിപക്ഷം അപക്ഷേകളും നിരസിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

വീസ അപേക്ഷകളിൽ ശരിയായ വിവരം നൽകിയില്ലെങ്കിൽ കടുത്ത ശിക്ഷ ലഭിക്കുമെന്നുള്ള മുന്നറിയിപ്പാണ് ഈ വിധിയിലൂടെ വ്യക്തമാക്കപ്പെടുന്നത്. വീസ അപേക്ഷകൾ സസൂഷ്മം പരിശോധിച്ചതിനുശേഷമായിരിക്കണം പൂരിപ്പിച്ചു സമർപ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.