ബങ്കാസി യുഎസ് കോണ്‍സുലേറ്റ് അക്രമണത്തില്‍ ഹിലരാക്ക്് പങ്ക്: അന്വേഷണം തുടരാന്‍ ഉത്തരവ്‌

പി. പി. ചെറിയാൻ

വാഷിങ്ടൻ ഡിസി ∙ 2012 ബങ്കാസി യുഎസ് കോൺസുലേറ്റിന് നേരെ നടന്ന ഭീകരാക്രമണത്തിൽ യുഎസ് അംബാസഡർ ക്രിസ സ്റ്റീവൻസ് ഉൾപ്പെടെ നാല് അമേരിക്കക്കാർ മരിച്ച സംഭവത്തിൽ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലാരി ക്ലിന്റന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം തുടരണമെന്ന് ഡിസി ഡിസ്ട്രിക്റ്റ്സ് കോടതി ജ‍ഡ്ജി അമിത് മേത്ത ഉത്തരവിട്ടു.

ഹിലാരി ക്ലിന്റനും കൊല്ലപ്പെട്ട യുഎസ് അംബാസഡറും തമ്മിൽ നടത്തിയ ഇമെയിലുകളെക്കുറിച്ചുള്ള ശരിയായ രേഖകൾ പരിശോധിക്കുന്നതിന് ഏജൻസി പരാജയപ്പെട്ടതായി ജഡ്ജി മേത്ത ചൂണ്ടിക്കാട്ടി.

ഹിലാരിയുടെ സഹായികളായ ഹുമ അബ്ദിൻ, മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഷെറിൻ മിൻസ്, മുൻ ചീഫ് ഓഫ് സ്റ്റാഫ് ജേക്ക് ബുള്ളിവാൻ എന്നിവരുടെ ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ അന്വേഷിച്ചത് തൃപ്തികരമല്ലെന്നും ജഡ്ജി പറഞ്ഞു.

ജഡ്ജി അമിത് മേത്തയുടെ പുതിയ ഉത്തവ് ബങ്കാസി സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു കൊണ്ടുവരുമെന്നും  അതിൽ ഹിലാരിയുടെ പങ്ക് എന്തായിരുന്നു എന്നും വ്യക്തമാകുമെന്നും  കരുതപ്പെടുന്നു. ബങ്കാസി അക്രമണത്തിന്റെ അഞ്ചാം വാർഷികം സമീപിക്കുമ്പോൾ ഈ ഉത്തരവ് രാഷ്ട്രീയ വൃത്തങ്ങളിൽ കൂടുതൽ ചർച്ചാ വിഷയമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.