അരിസോണയില്‍ സംസ്കൃതി 2017 ഫാഷന്‍ ഷോ ഓഗസ്റ്റ് 19 ന്

മനു നായര്‍

അരിസോണ: അരിസോണയിലെ പ്രവാസികള്‍ക്ക് നവ്യഅനുഭവവുമായി “സംസ്കൃതി 2017” ഫാഷന്‍ ഷോ ഓഗസ്റ്റ് 19 ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച്അരങ്ങേറും. കെ.എച്.എ.യുടെ ഓണാഘോഷപരിപാടിയുടെ ഭാഗമായാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചിട്ടുള്ളത്.

ഇന്ത്യന്‍ വസ്ത്രങ്ങള്‍ നിറത്തിലും അതിന്റെ ചാരുതയിലും വളരെ പ്രസിദ്ധമാണ്, സാംസ്കാരിക പൈതൃകത്തിന്റെ അടിസ്ഥാനത്തില്‍ ഓരോദേശത്തും വ്യത്യസ്തതരം വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരികപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും, അന്തസത്ത ഉള്‍കൊണ്ടുകൊണ്ടാണ് ഈ ഫാഷന്‍ ഷോ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ഫാഷന്‍ഷോയുടെ പ്രധാനഅണിയറ പ്രവര്‍ത്തകയായ ജിന്‍സി ഡിന്‍സ് (ആയുര്‍ വില്ല) അറിയിച്ചു.

പുരാതനരീതിയിലുള്ള വസ്ത്രധാരണവും സമകാലീന ഫാഷന്‍ സങ്കല്പങ്ങളും സമന്യോയിപ്പിച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതിനുദൃശ്യഭംഗിയേകാനായി പഴയവിളക്കുകള്‍, മണ്‍കലം, പാത്രങ്ങള്‍, ആഭരങ്ങള്‍, ചുമര്‍ചിത്രങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.ഏകദേശം ഇ രുപത്തഞ്ചിലധികം അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ ഫാഷന്‍ഷോ കാണികള്‍ക്ക് ഒരു ദൃശ്യവിസ്മയമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.