ഇന്ത്യയെ ഉള്‍പ്പെടുത്തി അമേരിക്ക അഫ്ഗാന്‍ നയം പുനരാവിഷ്‌ക്കരിച്ചേക്കും

ന്യൂഡല്‍ഹി: പാകിസ്താനും ഭീകരതക്കുമെതിരെ അമേരിക്ക കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി ഇന്ത്യയെ കൂടി ഉള്‍പ്പെടുത്തി അമേരിക്ക അഫ്ഗാന്‍ നയം പുനരാവിഷ്‌ക്കരിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. അമേരിക്കയുടെ ഈ നയം പാകിസ്താനെതിരായുള്ള നീക്കത്തില്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ഭീകരതയുടെ വിഷയത്തില്‍ ഇന്ത്യയും സമാന ചിന്താഗതിക്കാരാണ് എന്നതാണ് അഫ്ഗാന്‍ നയത്തില്‍ ഇന്ത്യയെ കൂടി ഉള്‍പ്പെടുത്തുന്നത്. പുതിയ നയത്തിലൂടെ അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമല്ല. ഇന്ത്യപാകിസ്താന്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തുക എന്നത്കൂടിയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാക്താവ് ഹീതര്‍ നോറെട്ട് പറഞ്ഞു.

പാകിസ്താന്‍ അവരുടെ മണ്ണില്‍ ഭീകരത വളര്‍ത്തുവെന്ന് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിരവധി അമേരിക്കന്‍ നയതന്ത്രജ്ഞരും ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *