കനേഡിയന്‍ താരത്തിനു മുന്നില്‍ റാഫേല്‍ നഡാലിന് തിരിച്ചടി

ഒട്ടാവ: കനേഡിയന്‍ കൗമാര താരത്തിനു മുന്നില്‍ മോണ്ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടെന്നീസില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നഡാലിന് തിരിച്ചടി. ഡെനിസ് ഷപൊവലോവാണ് നഡാലിനെ അട്ടിമറിച്ചത്. ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് തിരിച്ചെത്താനുള്ള അവസരവും ഇതോടെ നഡാലിന് നഷ്ടപ്പെട്ടു.

ടൂര്‍ണമെന്റില്‍ വൈല്‍ഡു കാര്‍ഡുമായെത്തിയ പതിനെട്ടുകാരന്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് റാഫേലിനെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ പരാജയപ്പെട്ട ശേഷമായിരുന്നു ഷപൊവലോവിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 36,64,76.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.