ഫിലാഡല്‍ഫിയ ജെയിംസണ്‍ സ്കൂള്‍ ഓഫ് മിനിസ്ട്രീസ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11 മുതല്‍

സന്തോഷ് ഏബ്രഹാം

ഫിലാഡല്‍ഫിയ: ജെയിംസണ്‍ സ്കൂള്‍ ഓഫ് മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ പതിനാലാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11,12,13 തീയതികളില്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 8 വരെ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. 6.30ന് ഗാനശുശ്രൂഷ ആരംഭിക്കും.

ഈ കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ ദൈവദാസന്മാരായ റവ. പി.ടി. തോമസ് (കോട്ടയം), റവ.ഡോ. ബെയ്‌റണ്‍ ജെയിംസണ്‍ (പ്രസിഡന്റ് ജെയിംസണ്‍ ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍) എന്നിവര്‍ വചനപ്രഘോഷണം നിര്‍വഹിക്കുന്നതാണ്.

തിരക്കുകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ ആത്മീയ പുതുക്കത്തിനും, അനുഗ്രഹത്തിനും, രൂപാന്തരത്തിനുമായി ലഭിക്കുന്ന ഈ സുപ്രസാദ സമയം വിനിയോഗിക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും ജാതിമത ഭേദമെന്യേ ഈ കണ്‍വന്‍ഷനിലേക്ക് സംഘാടര്‍ സ്വാഗതം ചെയ്യുന്നു.

ജെയിംസണ്‍ സ്കൂള്‍ ഓഫ് മിനിസ്ട്രീസ് ചിട്ടയായ വേദപഠനത്തിനും, അതോടൊപ്പം B.Th, M.Th ഡിഗ്രികള്‍ കരസ്ഥമാക്കുന്നതിനും അവസരമുണ്ട്. ഇന്ത്യയിലേയും അമേരിക്കയിലേയും പ്രമുഖ വേദ പണ്ഡിതന്മാരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 9-ന് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. പി. സി ചാണ്ടി (215 207 1218, 215 330 0674). ഇമെയില്‍: schooloftheology@yahoo.com, Web: www.biblejsm.com

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.