റോക് ലന്‍ഡ് സെന്റ് മേരീസ് ഇടവകയില്‍ സംയുക്ത ഓവിബിഎസിന് സമാപിച്ചു

ഫിലിപ്പോസ് ഫിലിപ്പ്

റോക് ലന്‍ഡ്: റോക് ലന്‍ഡിലും പരിസരത്തുമുള്ള വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ നേതൃത്വത്തില്‍ സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടത്തിയ സംയുക്ത ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ഓ വി ബി എസ്) വിജയമായി. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക, സഫേണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക,(ഓറഞ്ച്ബര്‍ഗ്), സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക(സ്പാര്‍കില്‍), സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക(ഡച്ചസ് കൗണ്ടി) എന്നീ ദേവാലയങ്ങളില്‍ നിന്നുള്ള 125 ഓളം കുട്ടികള്‍ ജൂലൈ28, 29, 30 തീയതികളില്‍ നടന്ന ഓ വി ബി എസില്‍ സജീവമായി പങ്കെടുത്തു.

തെസലോനിക്കര്‍: 5:15 വാക്യത്തെ ( എല്ലാവരോടും എല്ലായ്‌പോഴും നന്‍മ ചെയ്തുകൊണ്ടിരിപ്പിന്‍) അടിസ്ഥാനമാക്കി നടന്ന ക്ലാസുകള്‍ക്കും മറ്റ് ആക്ടിവിറ്റികള്‍ക്കും പരിചയസമ്പന്നരായ അധ്യാപകര്‍ നേതൃത്വം നല്‍കി. 30 ഞായറാഴ്ച നടന്ന സമാപനയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് അധ്യക്ഷത വഹിച്ചു, വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവര്‍ പഠിച്ച വിഷയത്തെ അടിസ്ഥാനമാക്കി സ്കിറ്റുകളും കലാപരിപാടികളും അവതരിപ്പിച്ചു.

യോഗത്തിന് മുമ്പായി കുട്ടികള്‍ ദേവാലയത്തിനു ചുറ്റും ഓവിബിഎസ് പതാകകള്‍ വഹിച്ചുകൊണ്ട് ഘോഷയാത്രയും നടത്തി. ഓവിബിഎസില്‍ സംബന്ധിച്ച എല്ലാവരെയും ഇടവക വികാരി ഫാ. ഡോ രാജു വര്‍ഗീസ് അഭിനന്ദിച്ചു. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഫാ വര്‍ഗീസ് ഡാനിയേല്‍, ഫാ. തോമസ് മാത്യു, ഫാ. ജോണ്‍സന്‍ കട്ടപ്പുറത്ത്, ഫാ. ഡോ. രാജു വര്‍ഗീസ് എന്നിവരെ കൂടാതെ ഓ വി ബി എസ് കോഓര്‍ഡിനേറ്റര്‍മാരായ ജോണ്‍ വര്‍ഗീസ്, എലിസബത്ത് കുര്യന്‍, സോണിയ കുര്യന്‍ എന്നിവരും സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ സുജ പോത്തന്‍, ആലീസ് തുകലേല്‍, ജോര്‍ജ് വര്‍ഗിസ്, ജോസി ഫിലിപ്പ് തുടങ്ങിയവരും അക്ഷീണം പരിശ്രമിച്ചു.

സമാപനസമ്മേളനത്തില്‍ ഇടവക ട്രസ്റ്റി വര്‍ഗീസ് ചെറിയാന്‍, ഇടവക സെക്രട്ടറി സ്വപ്‌ന ജേക്കബ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.