ഗൂഢാലോചന നടത്തിയത് സിനിമയിലെ പ്രബലര്‍: ദിലീപ്

കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടത്തിയതിനു പിന്നില്‍ സിനിമയിലെ പ്രബലരാണെന്നു ദിലീപ്. ശക്തരായ ഇവര്‍ മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയനേതാക്കളേയും സ്വാധീനിച്ചു. ഹൈക്കോടതിയില്‍ അഭിഭാഷകനായ രാമന്‍പിള്ള മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ദിലീപ് ഈ വാദങ്ങള്‍ നിരത്തുന്നത്. പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയം പോലുമില്ല. തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് ശ്രമിച്ചത്. താന്‍ അന്വേഷണവുമായി ഇതുവരെ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കുമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. താന്‍ ജയിലിലായതിനാല്‍ നാലോളം സിനിമകള്‍ മുടങ്ങി. ഇതുമൂലം 50 കോടി രൂപയുടെ പ്രതിസന്ധി സിനിമ മേഖലയിലുണ്ട്. രാമലീല ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്യാനായിട്ടില്ലെന്നും താരം ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *